ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു.അദ്ദേഹത്തെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുതിർന്ന ഡോക്‌ടർന്മാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
Read more: കൊവിഡില്‍ ആശങ്കയറിയിച്ച് മോദിക്ക് മൻമോഹൻ സിങ്ങിന്‍റെ കത്ത്
കഴിഞ്ഞ രാത്രിയോടെ കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് എയിംസ് ട്രോമ സെന്‍ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൻമോഹൻ സിംഗ് കത്തയച്ചിരുന്നു. വാക്‌സിനേഷൻ വേഗത്തിലാക്കണം. ജനസംഖ്യയുടെ മൊത്തം ശതമാനത്തിലേക്ക് വാക്‌സിനേഷൻ വിപുലീകരിക്കണം എന്നീ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്.