ന്യൂഡൽഹി/ഇംഫാൽ : മണിപ്പൂരിൽ രണ്ട് സ്‌ത്രീകളെ നഗ്നരാക്കി പൊതുമധ്യത്തിൽ നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം. വീഡിയോ പ്രകോപനപരമായതിനാലും സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാലും ദൃശ്യങ്ങൾ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്ക് വധശിക്ഷ നൽകുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് പ്രതികരിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ ഡെമോക്രസിയെ മൊബോക്രസിയാക്കി മാറ്റുകയാണെന്നാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചത്.
സംഘർഷം രൂക്ഷമായ വടക്കുകിഴക്കൻ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനോട് ആവശ്യപ്പെട്ടു. 'മണിപ്പൂരിൽ മനുഷ്യത്വം മരിച്ചു', പ്രധാനമന്ത്രി നരേന്ദ്ര മോദി വംശീയ അക്രമം ബാധിച്ച സംസ്ഥാനത്തെക്കുറിച്ച് പാർലമെന്‍റിൽ സംസാരിക്കണമെന്നും എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് പറയണമെന്നും മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
-
Humanity has died in Manipur.
— Mallikarjun Kharge (@kharge) July 20, 2023 " class="align-text-top noRightClick twitterSection" data="
Modi Govt and the BJP has changed Democracy and the rule of law into Mobocracy by destroying the delicate social fabric of the state. @narendramodi ji,
India will never forgive your silence.
If there is any conscience or an iota of shame left…
">Humanity has died in Manipur.
— Mallikarjun Kharge (@kharge) July 20, 2023
Modi Govt and the BJP has changed Democracy and the rule of law into Mobocracy by destroying the delicate social fabric of the state. @narendramodi ji,
India will never forgive your silence.
If there is any conscience or an iota of shame left…Humanity has died in Manipur.
— Mallikarjun Kharge (@kharge) July 20, 2023
Modi Govt and the BJP has changed Democracy and the rule of law into Mobocracy by destroying the delicate social fabric of the state. @narendramodi ji,
India will never forgive your silence.
If there is any conscience or an iota of shame left…
'മോദി സർക്കാരും ബിജെപിയും സംസ്ഥാനത്തിന്‍റെ സൂക്ഷ്‌മമായ സാമൂഹിക ഘടന തകർത്ത് ജനാധിപത്യത്തെയും നിയമവാഴ്‌ചയെയും മൊബോക്രസിയാക്കി മാറ്റി. നരേന്ദ്ര മോദി ജി, നിങ്ങളുടെ മൗനം ഇന്ത്യ ഒരിക്കലും പൊറുക്കില്ല. നിങ്ങളുടെ സർക്കാരിൽ എന്തെങ്കിലും മനഃസാക്ഷി അവശേഷിക്കുന്നുണ്ടെങ്കിൽ മണിപ്പൂരിനെക്കുറിച്ച് പാർലമെന്‍റിൽ സംസാരിക്കുകയും എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് പറയുകയും വേണം' -മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്‌തു.
'ഇന്ത്യ നിശബ്‌ദത പാലിക്കില്ല' : സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയും ആഞ്ഞടിച്ചു. 'പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചു. മണിപ്പൂരിൽ ഇന്ത്യയുടെ ആശയം ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യ നിശബ്‌ദത പാലിക്കില്ല. മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
-
PM’s silence and inaction has led Manipur into anarchy.
— Rahul Gandhi (@RahulGandhi) July 19, 2023 " class="align-text-top noRightClick twitterSection" data="
INDIA will not stay silent while the idea of India is being attacked in Manipur.
We stand with the people of Manipur. Peace is the only way forward.
">PM’s silence and inaction has led Manipur into anarchy.
— Rahul Gandhi (@RahulGandhi) July 19, 2023
INDIA will not stay silent while the idea of India is being attacked in Manipur.
We stand with the people of Manipur. Peace is the only way forward.PM’s silence and inaction has led Manipur into anarchy.
— Rahul Gandhi (@RahulGandhi) July 19, 2023
INDIA will not stay silent while the idea of India is being attacked in Manipur.
We stand with the people of Manipur. Peace is the only way forward.
കുക്കി വിഭാഗത്തിലെ സ്‌ത്രീകൾക്ക് നേരെയാണ് അതിക്രൂരമായ പീഡനം നടന്നത്. കൃത്യത്തിന് പിന്നിൽ മെയ്‌തി വിഭാഗമാണെന്നാണ് കുക്കി സംഘടനയുടെ ആരോപണം. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റർ അകലെ കാൻഗ്‌പോക്‌പി ജില്ലയില്‍ മെയ് നാലിനാണ് സംഭവം നടന്നത്. കുക്കി സംഘടനയായ ഐടിഎല്‍എഫാണ് ഈ അതിക്രമത്തെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. മെയ് മാസം ആദ്യം ഈ പ്രദേശത്ത് മെയ്‌തി-കുക്കി വിഭാഗങ്ങൾ തമ്മില്‍ സംഘർഷം ആരംഭിച്ചിരുന്നു. തുടർന്ന് ഇത് വൻ കലാപത്തിലേക്ക് നീങ്ങുകയായിരുന്നു.
'ഭരണഘടന ലംഘനം'.. സുപ്രീം കോടതി : വിഷയത്തിൽ സുപ്രീം കോടതിയും സ്വമേധയാ ഇടപെട്ടു. സംഭവം അലോസരപ്പെടുത്തുന്നതാണെന്നും ഭരണഘടനാപരമായ ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്ര സർക്കാരിനോടും മണിപ്പൂർ സർക്കാരിനോടും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമാസക്തമായ അന്തരീക്ഷത്തിൽ സ്‌ത്രീകളെ ഉപകരണമാക്കുന്നത് അസ്വീകാര്യമാണെന്നും ഇത് കടുത്ത ഭരണഘടന ലംഘനവും മനുഷ്യാവകാശ ധ്വംസനവുമാണെന്നും ബെഞ്ച് വ്യക്തമാക്കി.
മണിപ്പൂര്‍ വിഷയം, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു : മണിപ്പൂര്‍ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ രാജ്യസഭയില്‍ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ അനുമതി നിഷേധിച്ചു. ഇത് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കുകയും സഭ രണ്ട് മണി വരെ നിർത്തിവക്കുകയും ചെയ്‌തു. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായെന്നും ഈ സാഹചര്യത്തില്‍ അടിയന്തര പ്രമേയം അനുവദിക്കാന്‍ കഴിയില്ലെന്നും ഉപരാഷ്‌ട്രപതി വ്യക്തമാക്കി.