കണ്ണൂർ : കലാപ പശ്ചാത്തലത്തിൽ മണിപ്പൂരിലെ വിദ്യാർഥികളുടെ ഉപരിപഠനത്തിന് പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ കഴിഞ്ഞ ജൂലൈ ഏഴിന് ചേർന്ന് കണ്ണൂർ സർവകലാശാല (kannur university) സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു (Manipur students who were denied education due to communal riots can now study in Kannur University). ഇതിന്‍റെ ചുവടു പിടിച്ചാണ് ആദ്യ വിദ്യാർഥി സംഘം കണ്ണൂർ സർവകലാശാലയിലേക്ക് തുടർ പഠനം നടത്താൻ എത്തിയത്. മണിപ്പൂരിലെ വിദ്യാർഥി സംഘടനകളുടെ അപേക്ഷ പരിഗണിച്ചായിരുന്നു തീരുമാനം.
കുക്കി വിഭാഗത്തിൽപ്പെട്ട 13 വിദ്യാർഥികളുടെ സംഘമാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയത്. കണ്ണൂർ സർവകലാശാലയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന 70 മണിപ്പൂർ വിദ്യാർഥികളുടെ പട്ടിക ലഭിച്ചതായി വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ (Kannur University vice chancelor prof. Gopinath Ravindran) പറഞ്ഞു. വരും നാളുകളിൽ മറ്റു സംഘങ്ങൾ എത്തും.
പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളാണ് ഭൂരിഭാഗവും. പഠിച്ചു കൊണ്ടിരിക്കുന്ന കോഴ്‌സും കേരളത്തിലെ കോഴ്‌സും തമ്മിലുള്ള തുല്യത നിശ്ചയിക്കാനും പ്രവേശന നടപടികൾ ഏകോപിക്കാനും യൂണിവേഴ്‌സിറ്റി പ്രത്യേക കമ്മിറ്റിക്കും രൂപം നൽകുന്നുണ്ട്. രജിസ്റ്റാർ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുക. പല വിദ്യാർഥികൾക്കും പഠിച്ചു കൊണ്ടിരിക്കുന്ന കോഴ്‌സ് തുടരാനാണ് കൂടുതൽ പേർക്കും താത്‌പര്യം.
വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ച് കോളജുകളിലുമായി യൂണിവേഴ്‌സിറ്റി ഇതിനകം ചർച്ച നടത്തി കഴിഞ്ഞു. മണിപ്പൂരിൽ ഗുരുതര സ്ഥിതി വിശേഷം ആയതിനാൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് പല വിദ്യാർഥികളും. അത് കൊണ്ട് തന്നെ കണ്ണൂർ സർവകലാശാലയിലെ പഠനം പൂർത്തിയാക്കുന്നത് വരെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നൽകുമെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.
ഭക്ഷണവും താമസ സൗകര്യവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കോളജുകൾ നേരിട്ട് ഇടപെട്ട് സൗജന്യമായി നൽകണം. മണിപ്പൂർ വിദ്യാർഥികളുടെ പഠനത്തിന് ധനസഹായം നൽകാൻ താത്‌പര്യമുള്ളവർക്ക് മുന്നോട്ടു വരാമെന്നും വിസി പറഞ്ഞു. ഭക്ഷണവും താമസ സൗകര്യവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കോളജുകളിൽ സൗജന്യമായി നൽകാൻ ആവശ്യപ്പെടും.
മണിപ്പൂർ വിദ്യാർഥികളുടെ പഠനത്തിന് ധനസഹായം നൽകാൻ താത്‌പര്യമുള്ളവർക്ക് മുന്നോട്ടു വരാമെന്നും വിസി പറഞ്ഞു. ഇംഗ്ലീഷ് എം എ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി ആൻഡ് ആർക്കിയോളജി, എംകോം, സോഷ്യോളജി, രസതന്ത്രം, കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ആന്ത്രോപോളജി, ജിയോഗ്രഫി, എക്കണോമിക്‌സ്, ഫിസിക്‌സ്, ബോട്ടണി, സുവോളജി, എൻവിയോൺമെന്‍റ് സയൻസ്, ബയോടെക്നോളജി, സോഷ്യൽ വർക്ക്, ടൂറിസം, മ്യൂസിക് കോഴ്‌സുകള്‍ എന്നിവയാണ് മണിപ്പൂർ വിദ്യാർഥികൾക്ക് നൽകുന്നത്. എഞ്ചിനീയറിങ് പോലെയുള്ള പ്രൊഫഷണൽ വിഷയങ്ങൾക്കു മണിപ്പൂർ വിദ്യാർഥികൾക്കു പ്രവേശനം നൽകാൻ സാങ്കേതികമായ പ്രശ്‌നങ്ങൾ ഉണ്ടെന്നു കണ്ണൂർ യുണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
നിലവിൽ മണിപ്പൂർ വിദ്യാർഥികളുടെ പഠനവും താമസവും ഭക്ഷണം ഉൾപ്പെടെയുള്ളവ സൗജന്യമായി നൽകാനാണ് സർവകലാശാലയുടെ തീരുമാനം.