ഇംഫാല്‍: പഠിക്കാനുള്ള അതിയായ ആഗ്രഹം, മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ സഹോദരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം.. ഇതു രണ്ടും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകുമെന്ന് ചിന്തിച്ചിട്ടുണ്ടോ.. അധികം ചിന്തിച്ച് തലപുകയ്‌ക്കേണ്ടെന്ന് മണിപ്പൂരില്‍ നിന്നുള്ള ഈ പെൺകുട്ടി ലോകത്തോട് വിളിച്ച് പറയുന്നുണ്ട്. മണിപ്പൂര്‍ വൈദ്യുതി, പരിസ്ഥിതി മന്ത്രി തോങം ബിസ്വജിത്ത് സിങ് ട്വീറ്റ് ചെയ്ത ചിത്രമാണിത്.
-
Her dedication for education is what left me amazed!
— Th.Biswajit Singh (@BiswajitThongam) April 2, 2022 " class="align-text-top noRightClick twitterSection" data="
This 10-year-old girl named Meiningsinliu Pamei from Tamenglong, Manipur attends school babysitting her sister, as her parents were out for farming & studies while keeping her younger sister in her lap. pic.twitter.com/OUIwQ6fUQR
">Her dedication for education is what left me amazed!
— Th.Biswajit Singh (@BiswajitThongam) April 2, 2022
This 10-year-old girl named Meiningsinliu Pamei from Tamenglong, Manipur attends school babysitting her sister, as her parents were out for farming & studies while keeping her younger sister in her lap. pic.twitter.com/OUIwQ6fUQRHer dedication for education is what left me amazed!
— Th.Biswajit Singh (@BiswajitThongam) April 2, 2022
This 10-year-old girl named Meiningsinliu Pamei from Tamenglong, Manipur attends school babysitting her sister, as her parents were out for farming & studies while keeping her younger sister in her lap. pic.twitter.com/OUIwQ6fUQR
മണിപ്പൂരിലെ തമേങ്‌ലോങില്‍ മെയ്‌നിംഗ്‌സിൻലിയു പമേയ് എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്. മാതാപിതാക്കള്‍ കൃഷി പണിക്ക് പോയതോടെ പഠനത്തിനായി സ്‌കൂളില്‍ പോവുകയെന്നത് പമേയ്ക്ക് ബുദ്ധിമുട്ടായി. എങ്കിലും പഠനം പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല.
-
This powerful image represents the aspirations of our children, especially girls.
— Dharmendra Pradhan (@dpradhanbjp) April 4, 2022 " class="align-text-top noRightClick twitterSection" data="
Absolutely in awe of young Meiningsinliu Pamei for her dedication for education and her sheer determination to carve out a better life for herself. My blessings to her. https://t.co/ozS9GhNalp
">This powerful image represents the aspirations of our children, especially girls.
— Dharmendra Pradhan (@dpradhanbjp) April 4, 2022
Absolutely in awe of young Meiningsinliu Pamei for her dedication for education and her sheer determination to carve out a better life for herself. My blessings to her. https://t.co/ozS9GhNalpThis powerful image represents the aspirations of our children, especially girls.
— Dharmendra Pradhan (@dpradhanbjp) April 4, 2022
Absolutely in awe of young Meiningsinliu Pamei for her dedication for education and her sheer determination to carve out a better life for herself. My blessings to her. https://t.co/ozS9GhNalp
അനിയത്തിയായ കൊച്ചു കുഞ്ഞിനെയും കൊണ്ട് മെങ്‌ലോംഗ് ജില്ലയിലെ ഡെയ്‌ലോംഗ് പ്രൈമറി സ്‌കൂളിലെ പടികള്‍ കയറി. ക്ലാസ് തുടങ്ങുമ്പോള്‍ അനിയത്തിയെ മടിയിലിരുത്തി ക്ലാസ്സുകളെല്ലാം ശ്രദ്ധയോടെ കേട്ടിരിക്കും. ടീച്ചര്‍ പറയുന്ന കാര്യങ്ങൾ കുറിച്ചിടാനും അവള്‍ മറക്കുന്നില്ല. അപ്പോഴും ഇടത് കൈ കൊണ്ട് അവള്‍ അനിയത്തിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുള്ളതും ചിത്രത്തില്‍ നിന്ന് വ്യക്തമായി കാണാനാവും.
' കൊച്ചു പെൺകുട്ടിയുടെ വിദ്യാഭ്യാസത്തോടുള്ള അപാരമായ സ്നേഹവും അർപ്പണബോധവും തന്നെ വിസ്മയിപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് മണിപ്പൂര്‍ വൈദ്യുതി, പരിസ്ഥിതി മന്ത്രി തോങം ബിസ്വജിത്ത് സിങ് ഈ ചിത്രം ട്വീറ്റ് ചെയ്‌തത്. കുട്ടിയുടെ കുടുംബവുമായി സംസാരിച്ചെന്നും പഠനത്തോടുള്ള അവളുടെ അതിയായ ആഗ്രഹത്തിലും സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മാത്രമല്ല ബിരുദം വരെ പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനായി വ്യക്തിപരമായി ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വീറ്റിലൂടെ ഹൃദയംഗമമായ അനുഗ്രഹം പകരുകയും ഇത്തരം ചിത്രങ്ങള്‍ നമ്മുടെ രാജ്യത്തെ പെൺകുട്ടികളുടെ അഭിലാഷത്തെയും മെച്ചപ്പെട്ട ജീവിതം രൂപപ്പെടുത്താനുള്ള അവരുടെ നിശ്ചയദാർഢ്യത്തെയും പ്രതിനിധീകരിക്കുന്നുവെന്നും പറഞ്ഞു.
also read: കുഞ്ചാക്കോ ബോബനെ 'ജനകീയ കവിയാക്കി' കൊച്ചു മിടുക്കന്‍