ETV Bharat / bharat

എൻപിപിയുമായി സഖ്യമില്ല; മണിപ്പൂരിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് - Manipur assembly election 2022

ഹീൻഗാങ് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണയും ബിരേൻ സിങ് വിജയിച്ചു.

BJP will form government on its own in Manipur says CM N Biren Singh  Manipur CM N Biren Singh response after victory  മണിപ്പൂരിൽ ബിജെപി സ്വന്തം സർക്കാർ രൂപീകരിക്കും  മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്  ഹീൻഗാങ് മണ്ഡലം  മണിപ്പൂർ ബിജെപി സർക്കാർ  Manipur BJP government  Manipur assembly election 2022  മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് 2022
എൻപിപിയുമായി സഖ്യമില്ല; മണിപ്പൂരിൽ ബിജെപി സ്വന്തം സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്
author img

By

Published : Mar 10, 2022, 6:23 PM IST

ഇംഫാൽ: സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിന് ആവശ്യമായ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. മണിപ്പൂരിലെ വിജയത്തിന് ജനങ്ങൾക്കും എല്ലാ ബിജെപി പ്രവർത്തകർക്കും നന്ദി അറിയിച്ച അദ്ദേഹം, സംസ്ഥാനത്ത് ബിജെപി സ്വന്തം സർക്കാർ രൂപീകരിക്കുമെന്നും പറഞ്ഞു. 2002 മുതൽ നിലനിർത്തിപ്പോരുന്ന ഹീൻഗാങ് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണയും വിജയിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം 2017ൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയോടൊപ്പം സഖ്യം ചേർന്ന നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഇത്തവണ തങ്ങളുടെ ഭാഗമാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. നാഗാ പീപ്പിൾ ഫ്രണ്ടിൽ (എൻ‌പി‌എഫ്) നിന്നും തങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. അതിനാൽ എൻ‌പി‌എഫുമായുള്ള സഖ്യ ധർമ്മം തുടരുമെന്നും ബിരേൻ സിങ് കൂട്ടിച്ചേർത്തു.

2017ൽ 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും കോൺഗ്രസിന് കഴിഞ്ഞ തവണ മണിപ്പൂർ ഭരിക്കാനായില്ല. 21 സീറ്റുകൾ മാത്രം നേടിയ ബിജെപിയാകട്ടെ, ചെറുകക്ഷികളായ എൻപിപി, എൻപിഎഫ്, എൽജെപി എന്നിവയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്‌തു. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം, എൻപിപിയുമായുള്ള ബിജെപിയുടെ സഖ്യബന്ധം തകർന്നതോടെ ഇരു പാർട്ടികളും ഇത്തവണ സ്വതന്ത്രമായി പാർട്ടി സ്ഥാനാർഥികളെ നിർത്തിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

READ MORE: Manipur Polls : ബിരേൻ സിങ്ങിന് ജയം ; ഭരണത്തുടർച്ചയിലേക്ക് ബിജെപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.