ETV Bharat / bharat

മണിപ്പൂർ സംഘർഷം ; 40 ഓളം അക്രമികളെ വധിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് - തീവ്രവാദി

മണിപ്പൂരിൽ ഇന്നും പലയിടത്തും ഏറ്റുമുട്ടൽ. ആഴ്‌ചകളായി നടക്കുന്ന സംഘർഷത്തിൽ സുരക്ഷ സൈന്യം 40 ഓളം അക്രമികളെ വധിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

manipur  മണിപ്പൂർ കലാപം  manipur clashes  manipur territory operation death  biren singh  terroristes killed  മണിപ്പൂർ സ്ഘർഷം  എൻ ബിരേൻ സിംഗ്  തീവ്രവാദി  സുരക്ഷ സേന
മണിപ്പൂർ സംഘർഷം
author img

By

Published : May 28, 2023, 9:14 PM IST

ഇംഫാൽ : മണിപ്പൂരിൽ ഏതാനും ആഴ്‌ചകളായി നടക്കുന്ന സംഘർഷത്തിൽ 40 ഓളം അക്രമികളെ വധിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മണിപ്പൂരിലുടനീളം അര ഡസനിലധികം സ്ഥലങ്ങളിൽ സായുധ സംഘങ്ങളും സുരക്ഷ സേനയും തമ്മിൽ ഇന്ന് ഏറ്റുമുട്ടൽ നടന്നു. സിവിലിയൻ ജനതയ്‌ക്കെതിരെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്ന 40 കുകി 'തീവ്രവാദികൾ' ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടവർ.

ഏതാനും പേരെ സുരക്ഷ സേന അറസ്‌റ്റ് ചെയ്‌തിട്ടുണ്ടന്നും ബിരേൻ സിങ് പറഞ്ഞു. എകെ-47, എം-16, സ്‌നൈപ്പർ റൈഫിളുകൾ എന്നിവ ഉപയോഗിച്ച് സായുധരായ തീവ്രവാദികൾ സാധാരണക്കാർക്ക് നേരെ വെടിയുതിർത്ത സംഭവങ്ങളുണ്ടായി. ഇവർക്കെതിരെ പ്രത്യാക്രമണം നടത്താനാണ് സുരക്ഷ സേന ശ്രമിക്കുന്നത്. പൊതു ജനങ്ങൾ ഇതിന് തടസം സൃഷ്‌ടിക്കരുത്.

സംസ്ഥാനത്തെ ശിഥിലമാക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. സാധാരണക്കാരെ കൊല്ലുന്നതിലും സ്വത്ത് നശിപ്പിക്കുന്നതിലും വീടുകൾ കത്തിക്കുന്നതിലും ഉൾപ്പെട്ട നിരവധി കുക്കി തീവ്രവാദികളെ ജാട്ട് റെജിമെന്‍റ് പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാനം പുനസ്ഥാപിക്കുന്നതിനായി സുരക്ഷ സൈന്യം പരിശ്രമിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുള്ളത്. ഇംഫാൽ വെസ്റ്റിലെ ഉറിപോക്കിലുള്ള ബിജെപി എം എൽ എയുടെ വീട് തകർക്കുകയും അദ്ദേഹത്തിന്‍റെ രണ്ട് വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്‌തതായി വിവരം ലഭിച്ചതായി സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.

പലയിടത്തും വെടിവയ്‌പ്പ് തുടരുന്നു : ഇംഫാൽ താഴ്‌വരയ്‌ക്ക് ചുറ്റുമുള്ള വിവിധ ജില്ലകളിലെ പലയിടത്തും പുലർച്ചെ സംഘർഷമുണ്ടായി. കാക്‌ചിംഗിലെ സുഗ്‌നു, ചുരാചന്ദ്‌പൂരിലെ കാങ്‌വി, ഇംഫാൽ വെസ്റ്റിലെ കാങ്‌ചുപ്പ്, ഇംഫാൽ ഈസ്റ്റിലെ സഗോൾമാംഗ്, ബിഷെൻപൂരിലെ നുങ്കോപോക്‌പി, ഇംഫാലിലെ ഖുർഖുൽ, കാങ്‌പോക്‌പിയിലെ വൈകെപിഐ എന്നിവിടങ്ങളിൽ നിന്ന് വെടിവയ്‌പ്പ് നടന്നതായി റിപ്പോർട്ട് ചെയ്‌തെന്നും സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.

also read : മണിപ്പൂർ കലാപം; മരിച്ചവരുടെ എണ്ണം 54 ആയി, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് അധികൃതർ

സംഘർഷം പൊട്ടിപ്പുറപ്പെട്ടതിങ്ങനെ : മെയ് മൂന്നിന് പട്ടികവർഗ പദവിക്ക് വേണ്ടിയുള്ള മെയ്റ്റീസ് സമുദായത്തിന്‍റെ ആവശ്യത്തിനെതിരെ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചതിന് ശേഷമാണ് മണിപ്പൂരിൽ 75 ലധികം പേരുടെ ജീവനെടുത്ത വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. റിസർവ് വനഭൂമിയിൽ നിന്ന് കുക്കി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള സംഘർഷമാണ് അക്രമത്തെ വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌റ്റീസ് സമുദായക്കാർ ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്.

മലയോര ജില്ലകളിൽ കഴിയുന്നവരിൽ 40 ശതമാനവും ഗോത്രവർഗ നാഗകളും കുക്കികളുമാണ്. നിലവിൽ മണിപ്പൂരിൽ സമാധാന നില തിരികെ കൊണ്ടുവരാൻ ഇന്ത്യൻ ആർമിയുടെയും അസം റൈഫിൾസിന്‍റെയും 140 നിരകൾ, പതിനായിരത്തിലധികം സൈനികർ, മറ്റ് അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെ വലിയ സന്നാഹത്തെയാണ് വിന്യസിപ്പിച്ചിട്ടുള്ളത്.

also read : മണിപ്പൂർ കലാപം ആർഎസ്എസ് അജണ്ട; മത സൗഹാർദത്തിൽ ബിജെപി വിഷം കലർത്തുന്നുവെന്ന് എംവി ഗോവിന്ദൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.