ബെംഗളൂരു: സംസ്ഥാനത്ത് കൊവിഡ് രോഗികൾക്കും അവരെ പരിപാലിക്കാനായി ആശുപത്രികളിൽ കഴിയുന്നവർക്കും സഹായവുമായി ഒരു കൂട്ടം യുവാക്കൾ. മംഗലാപുരത്തുള്ള ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കാണ് രാത്രി ഭക്ഷണവുമായി എം ഫ്രണ്ട്സ് എന്ന യുവാക്കളുടെ സംഘം എത്തിയത്. നിരവധി വർഷങ്ങളായി സാമൂഹ്യ സേവനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന സംഘമാണ് എം ഫ്രണ്ട്സ്. ആളുകൾ കടുത്ത ദുരിതത്തിലാണ്. ദരിദ്രരിൽ നിന്നും മധ്യവർഗത്തിൽ നിന്നുമുള്ള ആളുകൾ സാമ്പത്തിക ഞെരുക്കത്തിലാണ്. അവരുടെ അവസ്ഥ ചെറിയ രീതിയിൽ ലഘൂകരിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണെന്നും ഗ്രൂപ്പ് അംഗം അബുബക്കർ വിറ്റ്‌ല പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് ഭക്ഷണമെത്തിച്ച് ഒരു കൂട്ടം യുവാക്കൾ - wenlock hospital
മംഗലാപുരത്തുള്ള ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കാണ് രാത്രി ഭക്ഷണവുമായി എം ഫ്രണ്ട്സ് എന്ന യുവാക്കളുടെ സംഘം എത്തിയത്