മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌ഫോടക വസ്തു നിറച്ച വാഹനം പാർക്ക് ചെയ്‌തയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. കാറിന് പുറകിൽ ഉപേക്ഷിക്കപ്പെട്ട മറ്റൊരു കാറും നിർത്തിയിട്ടിരുന്നു. എന്നാൽ സംഭവത്തിൽ സംശയിക്കുന്നയാളുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ജെലാറ്റിൻ സ്റ്റിക്കുകളും വ്യാജ നമ്പർ പ്ലേറ്റോടും കൂടിയ വാഹനം വ്യാഴാഴ്ച റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ അംബാനിയുടെ മൾട്ടി സ്റ്റോർ വസതിയായ 'ആന്‍റിലിയ'യ്ക്ക് സമീപം കാർമൈക്കൽ റോഡിലാണ് പാർക്ക് ചെയ്‌തിരുന്നത്. വാഹനത്തിന്‍റെ നമ്പർ പ്ലേറ്റിലെ രജിസ്ട്രേഷൻ നമ്പർ അംബാനിയുടെ ഒരു വാഹനത്തിന് തുല്യമാണെന്ന് പൊലീസ് പറഞ്ഞു. കാറിനുള്ളിൽ ഒരു കത്തും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മുംബൈ ക്രൈം ബ്രാഞ്ച്, എടിഎസ് അടങ്ങുന്ന 10 സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.
കൂടുതൽ വായിക്കാൻ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു