അന്തരിച്ച പ്രശസ്‌ത നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ദളപതി വിജയ്‌ക്ക് നേരെ ചെരിപ്പേറ് (Vijay at Vijayakanth's funeral). ക്യാപ്‌റ്റന് അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തിലേയ്‌ക്ക് കയറാന്‍ പോകുന്നതിനിടെയാണ് വിജയ്‌ക്ക് നേരെ ആരോ ചെരിപ്പെറിഞ്ഞത് (Slipper Throws on Vijay).
തലനാരിഴയ്‌ക്കാണ് ചെരിപ്പേറ് കൊള്ളാതെ വിജയ് രക്ഷപ്പെട്ടത്. വിജയ്‌യുടെ തലയുടെ പുറകില്‍ കൂടിയാണ് ചെരിപ്പ് പോയത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
-
Another video of slipper being thrown at vijay.
— WarLord (@Mr_Ashthetics) December 29, 2023 " class="align-text-top noRightClick twitterSection" data="
This is wrong!😕 😥pic.twitter.com/ssWiXWqMr8 https://t.co/lQ4xV2cJTO
">Another video of slipper being thrown at vijay.
— WarLord (@Mr_Ashthetics) December 29, 2023
This is wrong!😕 😥pic.twitter.com/ssWiXWqMr8 https://t.co/lQ4xV2cJTOAnother video of slipper being thrown at vijay.
— WarLord (@Mr_Ashthetics) December 29, 2023
This is wrong!😕 😥pic.twitter.com/ssWiXWqMr8 https://t.co/lQ4xV2cJTO
നടന്‍ വിജയകാന്തിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത വിജയ്‌ക്കെതിരെ ഇത്തരത്തില്‍ അതിക്രമം കാണിച്ചവര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ പ്രവൃത്തി ചെയ്‌തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം എന്നാണ് ആരാധകരുടെ ആവശ്യം.
Also Read: വിജയകാന്തിന്‍റെ സംസ്‌കാരം ഇന്ന് വൈകിട്ട് ; ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇടതടവില്ലാതെ ആയിരങ്ങള്‍
അതേസമയം ഈ സംഭവങ്ങള്‍ക്കിടെ ഒരു ആരാധകന്‍ വിജയ്‌യെ ചുംബിക്കാൻ ശ്രമിച്ചു. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചെന്നൈയിലെ ഡിഎംഡികെ കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ച വിജയകാന്തിന്‍റെ ഭൗതിക ശരീരം കാണാന്‍ എത്തിയതായിരുന്നു വിജയ്. പ്രിയനടന്‍റെ ഭൗതിക ശരീരം കണ്ട് വിജയ് വികാരാധീനനായിരുന്നു.
Also Read: വിജയകാന്തിന്‍റെ വേർപ്പാടിന്‍റെ വേദനയിൽ ഇടുക്കി തോട്ടം മേഖലയും ഡിഎംഡികെ പ്രവർത്തകരും
വ്യാഴാഴ്‌ച പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു വിജയകാന്തിന്‍റെ അന്ത്യം (Actor Vijayakanth passed away). ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായതിനാല്‍ താരത്തെ വെന്‍റിലേറ്ററിലേയ്‌ക്ക് മാറ്റിയെങ്കിലും വ്യാഴാഴ്‌ച പുലര്‍ച്ചെയോടെ ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത പുറത്തുവിട്ടു.
പ്രിയ നടന്‍റെ വിയോഗം ഞെട്ടലോടെയാണ് തമിഴ് ലോകവും ആരാധകരും സഹതാരങ്ങളും കേട്ടത്. ക്യാപ്‌റ്റന്‍റെ വിയോഗ വാര്‍ത്ത ഇനിയും വിശ്വസിക്കാനായിട്ടില്ല പല താരങ്ങള്‍ക്കും. കമൽ ഹാസൻ, ജൂനിയർ എൻടിആർ, സോനു സൂദ് തുടങ്ങി നിരവധി താരങ്ങൾ വിജയകാന്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി (Celebrities pay tribute to Vijayakanth).
Also Read: നടന്‍ വിജയകാന്ത് അന്തരിച്ചു
പതിറ്റാണ്ടുകള്‍ നീണ്ട ആത്‌മബന്ധമായിരുന്നു വിജയ്‌യും വിജയകാന്തും തമ്മില്‍. വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്‌ത സിനിമകളിലൂടെയാണ് വിജയകാന്ത് സിനിമയിലെത്തിയത്. വിജയ്‌യുടെ പിതാവ് സംവിധാനം ചെയ്‌ത 'വെട്രി' എന്ന ചിത്രത്തില്‍ വിജയകാന്ത് നായകനായി എത്തിയപ്പോള്‍ വിജയ് ബാല താരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.