ETV Bharat / bharat

വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി; യുവാവ്‌ പിടിയിൽ

ഭീഷണിയെത്തുടർന്ന് ഭോപ്പാൽ, ഇൻഡോർ വിമാനത്താവളങ്ങളിലെ സുരക്ഷ വർധിപ്പിച്ചു

Bhopal and Indore airports  Threat call to hijack plane  Man threatens to hijack plane from Bhopal  Man threatens to hijack plane from Indore airports  വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി  യുവാവ്‌ പിടിയിൽ
വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി; യുവാവ്‌ പിടിയിൽ
author img

By

Published : Jun 9, 2021, 1:24 PM IST

ഭോപ്പാൽ: ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിൽ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഫോൺ സന്ദേശം. ഭീഷണിയെത്തുടർന്ന് ഭോപ്പാൽ, ഇൻഡോർ വിമാനത്താവളങ്ങളിലെ സുരക്ഷ വർധിപ്പിച്ചു. തുടർന്ന്‌ നടത്തിയ അന്വേഷത്തിൽ ഫോൺ വിളിച്ചയാളെ പൊലീസ്‌ കണ്ടെത്തി.

ALSO READ:ഇന്ധനവില വര്‍ധന; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപോയി

പാകിസ്ഥാനിലേക്ക് വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ്‌ ഇയാൾ ഫോൺ വിളിച്ചത്‌. രാജാ ഭോജ് വിമാനത്താവള മാനേജർ ധർമ്മരാജ്‌ വർമ്മയ്‌ക്കാണ്‌ ഫോൺ സന്ദേശം എത്തിയത്‌. തുടർന്ന്‌ വർമ്മ ഗാന്ധി നഗർ പൊലീസ്‌ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന്‌ നടത്തിയ അന്വേഷത്തിലാണ്‌ ഷുജൽപൂർ സ്വദേശിയായ യുവാവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.