കാണ്‍പൂർ: മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് കാണ്‍പൂരിൽ യുവാവിനെ ക്രൂരമായി മർദിച്ച് ജനക്കൂട്ടം. കാണ്‍പൂർ നഗരത്തിലെ വരുണ്‍ വിഹാർ പ്രദേശത്താണ് സംഭവം. ജനക്കൂട്ടാക്രമണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവത്തെപ്പറ്റി പുറംലോകം അറിയുന്നത്.
പുറത്തുവന്ന വീഡിയോയിൽ ഇയാളുടെ മകൾ അച്ഛനെ കെട്ടിപ്പിടിച്ച് ഉപദ്രവിക്കരുതെന്ന് നാട്ടുകാരോട് അപേക്ഷിക്കുന്നത് കാണാം. കൂടാതെ പൊലീസിന് മുൻപിൽ വച്ച് ജനക്കൂട്ടം ഇയാളെ മർദിക്കുന്നതും ജയ് ശ്രീരാം വിളിക്കാൻ നിർബന്ധിക്കുന്നതും കാണാം.
ആക്രമിക്കപ്പെട്ടയാളുടെ അയൽപക്കത്ത് താമസിക്കുന്ന സ്ത്രീയെയും കുടുംബാംഗങ്ങളെയും ഇയാൾ മതം മാറ്റാൻ നിർബന്ധിച്ചു എന്നാണ് ആരോപണം.മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ഇയാൾ സ്ത്രീയേയും അവരുടെ രണ്ട് പെണ്‍മക്കളെയും ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് പരാതി. കൂടാതെ മതം മാറിയാൽ 20,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പരാതിക്കാരി പറഞ്ഞു. പൊലീസിൽ പരാതി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് അവർ പ്രദേശത്തെ വലതുപക്ഷ പ്രവർത്തകരെ സമീപിക്കുകയായിരുന്നു.
-
In a viral video, a group of people allegedly beat up a Muslim man at Ram Gopal Chauraha in Barra, yesterday.
— ANI UP (@ANINewsUP) August 12, 2021 " class="align-text-top noRightClick twitterSection" data="
As per the video, some unknown persons are assaulting a man. Case registered, necessary action being taken against the accused: Raveena Tyagi, DCP South Kanpur Nagar pic.twitter.com/z8P1diH6fY
">In a viral video, a group of people allegedly beat up a Muslim man at Ram Gopal Chauraha in Barra, yesterday.
— ANI UP (@ANINewsUP) August 12, 2021
As per the video, some unknown persons are assaulting a man. Case registered, necessary action being taken against the accused: Raveena Tyagi, DCP South Kanpur Nagar pic.twitter.com/z8P1diH6fYIn a viral video, a group of people allegedly beat up a Muslim man at Ram Gopal Chauraha in Barra, yesterday.
— ANI UP (@ANINewsUP) August 12, 2021
As per the video, some unknown persons are assaulting a man. Case registered, necessary action being taken against the accused: Raveena Tyagi, DCP South Kanpur Nagar pic.twitter.com/z8P1diH6fY
എന്നാൽ യുവതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇരയും കുടുംബാംഗങ്ങളും പറഞ്ഞു. മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ഇയാളെ റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു എന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
ALSO READ: കുൽഗാമിലെ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു
അതേസമയം ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും കണ്ടാൽ അറിയാവുന്ന ചിലർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടന്നുവരികയാണെന്നും സൗത്ത് കാണ്‍പൂർ ഡിസിപി രവീണ ത്യാഗി പറഞ്ഞു.