ETV Bharat / bharat

പരിക്കേറ്റ മകനേയും കൊണ്ട് ആശുപത്രിയില്‍ പിതാവിന്‍റെ 'സ്‌കൂട്ടര്‍ സവാരി'; വാഹനവുമായി ലിഫ്‌റ്റുവഴി രണ്ടാംനിലയില്‍ - സ്‌കൂട്ടര്‍

വീല്‍ ചെയര്‍ ലഭ്യമല്ലാത്തതിനാലാണ് സ്‌കൂട്ടറുമായെത്തിയതെന്നായിരുന്നു ഇയാളുടെ വിശദീകരണം

Man takes patient on Scooter  Scooter to second floor of the hospital  hospital  Wheelchair  പരിക്കേറ്റ മകനെ ഡോക്‌ടര്‍ക്ക് മുന്നിലെത്തിക്കാന്‍  ആശുപത്രിയുടെ അകത്ത് സ്‌കൂട്ടറുമായെത്തി  വഴി തടഞ്ഞ് ജീവനക്കാര്‍  വീല്‍ ചെയര്‍  രാജസ്ഥാന്‍  കോട്ട  രോഗി  സ്‌കൂട്ടര്‍  മഹാറാവു ഭീം സിങ് ഹോസ്പിറ്റലിൽ
പരിക്കേറ്റ മകനെ ഡോക്‌ടര്‍ക്ക് മുന്നിലെത്തിക്കാന്‍ ആശുപത്രിയുടെ അകത്ത് സ്‌കൂട്ടറുമായെത്തി പിതാവ്; വഴി തടഞ്ഞ് ജീവനക്കാര്‍
author img

By

Published : Jun 15, 2023, 10:10 PM IST

Updated : Jun 15, 2023, 10:32 PM IST

ആശുപത്രിയില്‍ 'സ്‌കൂട്ടര്‍ സവാരി'

കോട്ട (രാജസ്ഥാന്‍): ആംബുലന്‍സില്ലാത്ത അവസ്ഥയിലും അടിയന്തരഘട്ടങ്ങളില്‍ മറ്റ് മാര്‍ഗങ്ങള്‍ക്കായി കാത്തിരിക്കാതെയും രോഗിയെ മുന്നില്‍കാണുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച നിരവധി സംഭവങ്ങളുണ്ടാവും. ആശുപത്രിയിലെത്തിച്ച ശേഷം സ്‌ട്രെച്ചറിന്‍റേയും വീല്‍ ചെയറിന്‍റേയും അഭാവത്തില്‍ രോഗിയെ ചുമന്നും മറ്റും ഡോക്‌ടര്‍ക്ക് മുന്നിലത്തിച്ച വാര്‍ത്തകളുമുണ്ടായിട്ടുണ്ട്. രോഗിയെ ഡോക്‌ടറിന് മുന്നിലെത്തിക്കാന്‍ നായകന്‍ സ്‌കൂട്ടര്‍ ഉപയോഗിച്ച സംഭവം ആമിര്‍ ഖാന്‍ നായകനായ ത്രീ ഇഡിയറ്റ്‌സിലും ഇതിന്‍റെ തമിഴ്‌ പതിപ്പായ നന്‍പനിലും മാത്രമായിരിക്കും നമുക്കെല്ലാം ഓര്‍മ കാണുക. എന്നാല്‍ ഈ സിനിമരംഗം ജീവിതത്തില്‍ പുനഃസൃഷ്‌ടിച്ചിരിക്കുകയാണ് ഒരു പിതാവ്.

സംഭവം ഇങ്ങനെ: രാജസ്ഥാനിലെ കോട്ട ജില്ലയിലെ മഹാറാവു ഭീം സിങ് ഹോസ്‌പിറ്റലിൽ വ്യാഴാഴ്‌ചയാണ് സംഭവം നടക്കുന്നത്. പരിക്കേറ്റ് കാലില്‍ പ്ലാസ്‌റ്ററിട്ട മകനുമായി ഡോക്‌ടറെ കാണാനെത്തിയതായിരുന്നു അഭിഭാഷകനായ മനോജ് ജെയിൻ. രണ്ടാം നിലയിലുള്ള ഓര്‍ത്തോപീഡിക് ഒപിയില്‍ ചെല്ലുന്നതിനായി ഇദ്ദേഹം വീല്‍ ചെയറിനായി അന്വേഷിച്ചുവെങ്കിലും ലഭിച്ചില്ല. ഇതോടെ തങ്ങള്‍ വന്ന സ്‌കൂട്ടറുമായി ഇയാള്‍ ആശുപത്രിയുടെ അകത്തേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് മകനെ പിറകിലിരുത്തി ഇയാള്‍ ലിഫ്‌റ്റിലേക്കും അവിടെ നിന്ന് മുകളിലെ നിലയിലുമെത്തി. ഇരുവര്‍ക്കൊപ്പം ഇയാളുടെ ഭാര്യയും കൂടി.

എന്നാല്‍, മുകളിലെ നിലയില്‍ എത്തിയതോടെ ഇവരും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ആശുപത്രി ജീവനക്കാരില്‍ ഒരാളായ ദേവ്‌കിനന്ദന്‍ ബന്‍സാല്‍ ഇവരെ തടയുകയും സ്‌കൂട്ടറിന്‍റെ താക്കോല്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെ എംബിഎസ് ആശുപത്രി ഔട്ട്‌പോസ്‌റ്റ് പൊലീസും സ്ഥലത്തെത്തി.

Also Read: അച്ഛന്‍റെ മരണത്തില്‍ തളര്‍ന്ന് അമ്മ; ജോലി രാജിവച്ച് അമ്മയെ ലോകം ചുറ്റിക്കാണിച്ച് മകന്‍, യാത്ര അച്ഛന്‍റെ സ്‌കൂട്ടറില്‍

ഒടുവില്‍ രംഗം ശാന്തം: തൊട്ടുപിന്നാലെ എംബിഎസ് ഹോസ്‌പിറ്റൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കർണേഷ് ഗോയലും സ്ഥലത്തെത്തി. മനോജ് ജെയിനിനേയും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിനേയും കൂട്ടി സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലേക്ക് അനുമതിയില്ലാതെ വാഹനവുമായി കടന്നുചെന്ന മനോജ് ജെയിനിന്‍റെ തീരുമാനം തെറ്റായിപ്പോയെന്നും വ്യക്തമായി.

ഇയാള്‍ക്ക് തെറ്റ് പറ്റിയെന്നും ലിഫ്റ്റിൽ ഇങ്ങനെ വാഹനം കയറ്റുന്നത് തെറ്റാണെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗോയൽ പറഞ്ഞു. എന്നാല്‍ മകന്‍റെ രോഗാവസ്ഥയെ പരിഗണിച്ചാണ് ഇയാള്‍ ഈ നടപടിയിലേക്ക് കടന്നത് എന്നതുകൊണ്ടുതന്നെ ആശുപത്രി അധികൃതരും മനോജ് ജെയിനിന് മാപ്പുനല്‍കി വെറുതെ വിടാന്‍ പൊലീസിനോട് അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ അടുത്തിടെ കൊല്ലത്ത് അറസ്റ്റ് ചെയ്‌തിരുന്നു. കാര്യറ സ്വദേശികളായ മൂന്ന് പ്ലസ്‌ടു വിദ്യാര്‍ഥികളെയാണ് പുനലൂര്‍ പൊലീസ് പിടികൂടിയത്. രൂപവും നിറവും മാറ്റിയ സ്‌കൂട്ടറിലെത്തി ഈ മൂവര്‍ സംഘം പെണ്‍കുട്ടികളെ സ്ഥിരമായി ശല്യം ചെയ്‌തിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Also Read: video: സ്‌കൂട്ടറില്‍ ഓവർടേക്ക് ചെയ്യാൻ ശ്രമം, ബസിനും ടിപ്പർ ലോറിക്കുമിടയിൽപെട്ട പെൺകുട്ടികള്‍ രക്ഷപ്പെട്ടത് അത്ഭുകരമായി

Last Updated : Jun 15, 2023, 10:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.