ഗുർദാസ്‌പൂർ (പഞ്ചാബ്): ജാമ്യത്തിലിറങ്ങിയ യുവാവ് വിവാഹത്തിന് വിസമ്മതിച്ചതിന് കാമുകിയെ കഴുത്തുഞെരിച്ച് കൊന്നു. സൈന്‍പൂര്‍ സ്വദേശി പൂജയാണ് വീടിനുള്ളില്‍ വച്ച് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. പൂജയുടെ സഹോദരി പറയുന്നതിങ്ങനെ - സഹോദരി രജനി ബാലയുടെ ഭര്‍തൃസഹോദരന്‍ രാഹുലുമായി പൂജ പ്രണയത്തിലായിരുന്നു. ഇതിനിടെ ഒരു കേസില്‍പ്പെട്ട് രാഹുല്‍ ജയിലിലായി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജാമ്യം ലഭിച്ച രാഹുല്‍ പൂജയെ വിവാഹത്തിന് നിര്‍ബന്ധിച്ചു.
എന്നാല്‍ പൂജ ഇതിന് വിസമ്മതിച്ചു. ഇതില്‍ വൈരാഗ്യം തോന്നിയ രാഹുല്‍ സുഹൃത്തിനൊപ്പം വീട്ടിലെത്തി പൂജയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂജയുടെ സഹോദരിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.
പൂജയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ദിനനഗര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കപില്‍ കൗശല്‍ വ്യക്തമാക്കി.