ETV Bharat / bharat

മൊബൈൽ കക്കൂസ് അടിച്ചുമാറ്റി, വിറ്റത് 45000 രൂപയ്‌ക്ക്; ഒടുവിൽ പിടിവീണു

തെലങ്കാനയിലെ സഫിൽഗുഡ ചൗരസ്‌തയിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന മൊബൈൽ സ്വച്ഛ് കക്കൂസാണ് മോഷ്‌ടിച്ച് വിൽപ്പന നടത്തിയത്

മൊബൈൽ സ്വച്ഛ് കക്കൂസ് അടിച്ചുമാറ്റി കള്ളൻ  MAN STOLE SWACHH TOILET  SWACHH TOILET STOLE IN TELANGANA  തെലങ്കാനയിൽ കക്കൂസ് അടിച്ചുമാറ്റി കള്ളൻ  കക്കൂസ് മോഷണം  MAN STOLE SWACHH TOILET AND HAD SOLD IT FOR Rs. 45,000
മൊബൈൽ സ്വച്ഛ് കക്കൂസ് അടിച്ചുമാറ്റി കള്ളൻ, വിറ്റത് 45000 രൂപയ്‌ക്ക്; ഒടുവിൽ പിടിവീണു
author img

By

Published : Mar 22, 2022, 1:31 PM IST

മൽകാജ്‌ഗിരി/തെലങ്കാന: 'മൊബൈൽ സ്വച്ഛ് കക്കൂസ്' മോഷ്‌ടിച്ച്‌ 45000 രൂപയ്‌ക്ക് വിറ്റ യുവാവ് പൊലീസ് പിടിയിൽ. മൽകാജ്‌ഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സഫിൽഗുഡ ചൗരസ്‌തയിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന സ്വച്ഛ് ടോയ്‌ലറ്റ് മോഷ്‌ടിച്ച മുപ്പറമ്പ് ജോഗയ്യ (36) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് പണവും മോഷണത്തിനായി ഉപയോഗിച്ച ഓട്ടോയും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

സഫിൽഗുഡ ചൗരസ്‌തയിലെ നടപ്പാതക്കരികിൽ സ്ഥാപിച്ചിരുന്ന കക്കൂസ് ഈ മാസം 16 മുതൽ കാണാനില്ലെന്ന് ശുചീകരണ തൊഴിലാളികളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്.

ALSO READ: ഡല്‍ഹിയില്‍ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞ് മൈക്രോ വേവനില്‍ മരിച്ച നിലയില്‍

പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ അരുൺകുമാർ, ബിക്ഷപതി എന്നീ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് താൻ മൊബൈൽ സ്വച്ഛ് ടോയ്‌ലറ്റ് മോഷ്‌ടിച്ചതെന്ന് ജോഗയ്യ സമ്മതിച്ചു. അരുൺകുമാർ ജിഎച്ച്എംസിയിൽ പരസ്യ വിഭാഗത്തിലും ബിക്ഷപതി ജെയിൻ കൺസ്ട്രക്ഷനിൽ സൂപ്പർവൈസറായും ജോലി ചെയ്യുന്നതായി പൊലീസ് കണ്ടെത്തി. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.