ETV Bharat / bharat

കരളലിയിപ്പിക്കും ഈ കാഴ്ച..! ആക്രമണത്തില്‍ പരിക്കേറ്റ കുരങ്ങിനെ 'ജീവൻ നല്‍കി' രക്ഷിക്കുന്ന യുവാവ് - തമിഴ്‌നാട് സ്വദേശി കുരങ്ങന്‍ സിപിആര്‍

തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുരങ്ങനെയാണ് ഉദയം സമതുവപുരം സ്വദേശി പ്രഭു സിപിആര്‍ നല്‍കി രക്ഷിച്ചത്.

Man gives cpr to monkey  tamil nadu man saves monkey life by giving cpr  കുരങ്ങിന് സിപിആര്‍ നല്‍കി  തമിഴ്‌നാട് സ്വദേശി കുരങ്ങന്‍ സിപിആര്‍  കുരങ്ങന്‍റെ ജീവന്‍ രക്ഷിച്ച് തമിഴ്‌നാട് സ്വദേശി
തെരുവു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ബോധരഹിതനായി; സിപിആര്‍ നല്‍കി കുരങ്ങന്‍റെ ജീവന്‍ രക്ഷിച്ച് തമിഴ്‌നാട് സ്വദേശി
author img

By

Published : Dec 14, 2021, 2:09 PM IST

ചെന്നൈ: തെരുവു നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജീവന് വേണ്ടി പിടഞ്ഞ കുരങ്ങന് സിപിആർ നല്‍കി തമിഴ്‌നാട് സ്വദേശി. ഉദയം സമതുവപുരം സ്വദേശി പ്രഭു (42) ആണ് രണ്ടാമതൊന്ന് ആലോചിക്കാതെ കുരങ്ങന്‍റെ ജീവന്‍ രക്ഷിച്ചത്. റോഡ് അപകടങ്ങളില്‍ പരിക്കേറ്റ് ആരും രക്ഷിക്കാനില്ലാതെ ആളുകള്‍ മരണപ്പെടുന്ന ഇക്കാലത്താണ് ഹൃദയ സ്‌പര്‍ശിയായ സംഭവം.

തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുരങ്ങന്‍ ഒരു മരത്തില്‍ അഭയം തേടിയെങ്കിലും മരക്കൊമ്പില്‍ ബോധരഹിതനാകുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രഭു സംഭവമറിഞ്ഞ് ഉടന്‍ മരത്തില്‍ നിന്ന് കുരങ്ങിനെ താഴെയിറക്കി. തുടര്‍ന്ന് ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കുന്നതിനായി കുരങ്ങന് സിപിആര്‍ നല്‍കി.

സിപിആര്‍ നല്‍കി കുരങ്ങന്‍റെ ജീവന്‍ രക്ഷിച്ച് തമിഴ്‌നാട് സ്വദേശി

സിപിആര്‍ നല്‍കിയ ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ ഇരുചക്രവാഹനത്തിൽ കുരങ്ങനെ സമീപത്തെ മൃഗാശുപത്രിയിലെത്തിച്ചു. കുരങ്ങന് ക്ലിനിക്കിൽ തുടർ ചികിത്സ നൽകി. ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് കുരങ്ങിനെ കൈമാറി.

പ്രഭു കുരങ്ങനെ രക്ഷിക്കുന്നതിന്‍റേയും സിപിആര്‍ നല്‍കുന്നതിന്‍റേയും ദൃശ്യങ്ങള്‍ ഒരു സുഹൃത്ത് പകർത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിമിഷങ്ങൾക്കകം ദൃശ്യങ്ങള്‍ വൈറലായി.

Also read: ഇങ്ങനെയും യോഗ! വിസ്മയമായി അഭിജ്ഞ ഹരീഷ്; ലക്ഷ്യം ഒളിമ്പിക്‌സ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.