ETV Bharat / bharat

3 വയസുകാരനെ നരബലി നടത്തി ബന്ധു; ക്രൂരകൃത്യം ആൺകുഞ്ഞ് ജനിക്കാൻ വേണ്ടി - ആൺകുഞ്ഞ് ജനിക്കാൻ

ഉത്തർപ്രദേശിൽ ആൺകുഞ്ഞ് ജനിക്കാൻ വേണ്ടി ഭാര്യാസഹോദരന്‍റെ കുഞ്ഞിനെ യുവാവ് നരബലി നടത്തി

child sacrifice  child sacrifice to fulfil wish for son  child death  national crime  relative sacrificed three year old child  child sacrifice  നരബലി  ഉത്തർപ്രദേശിൽ നരബലി  3 വയസുകാരനെ നരബലി നടത്തി  ആൺകുഞ്ഞ് ജനിക്കാൻ
നരബലി
author img

By

Published : May 24, 2023, 6:10 AM IST

ലഖ്‌നൗ : ഉത്തർപ്രദേശിൽ മൂന്ന് വയസുള്ള ആൺകുഞ്ഞിനെ ബന്ധു നരബലി നടത്തി. സഹോദ‍രീഭര്‍ത്താവ് കുഞ്ഞിനെ കൊന്നതായി കുട്ടിയുടെ പിതാവാണ് ഗാന്ധി പാർക്ക് പൊലീസിൽ പരാതി നൽകിയത്. ഡോറി സ്വദേശി ഹീരാലാലിന്‍റെ മകൻ റിതേഷ് ആണ് മരിച്ചത്. മദ്രക് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്‌ചയായിരുന്നു സംഭവം.

ഹീരാലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും തിങ്കളാഴ്‌ച വൈകിട്ടോടെ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെടുത്ത് പോസ്‌റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്‌തു. കുറച്ച് കാലമായി കുഞ്ഞ് ഹീരാലാലിന്‍റെ സഹോദരിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്‌ച മകൻ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് വീണതായി വിവരം ലഭിച്ചു.

വിവരമറിഞ്ഞ ഉടൻ തന്നെ ഹീരാലാൽ സംഭവസ്ഥത്തെത്തിയെങ്കിലും കുഞ്ഞ് മരിച്ച് കിടക്കുന്നതായാണ് കണ്ടത്. എന്നാൽ തന്‍റെ മകൻ മേൽക്കൂരയിൽ നിന്ന് വീണ് മരിച്ചതല്ലെന്നും സഹോദരീഭർത്താവ് രാജോ ഒരു തന്ത്രിയുടെ സഹായത്തോടെ മകനെ ബലി നൽകിയതാണെന്നും ഹീരാലാൽ ആരോപിച്ചു. ഹീരാലാലിന്‍റെ സഹോദരിക്ക് നാല് പെൺമക്കളാണുള്ളത്. ഒരു ആൺകുഞ്ഞ് പിറക്കുന്നതിന് വേണ്ടിയാണ് ഒരു തന്ത്രിയുടെ നിർദേശപ്രകാരം രാജോ തന്‍റെ മകനെ കൊലപ്പെടുത്തിയതെന്നാണ് ഹീരാലാൽ ആരോപിച്ചത്.

Also Read : ഹൈദരാബാദില്‍ 8 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു; നരബലിയെന്ന് സംശയം

കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് എന്‍റെ സഹോദരിക്ക് പോലും അറിയില്ല. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ഹീരാലാൽ പൊലീസിനോട് പറഞ്ഞു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കുഞ്ഞ് പിറക്കാൻ നരബലി : മാർച്ചിൽ കൊല്‍ക്കത്തയിൽ കുഞ്ഞ് പിറക്കാന്‍ ഏഴുവയസുള്ള പെണ്‍കുട്ടിയെ അയല്‍വാസി നരബലി നടത്തിയിരുന്നു. കൊല്‍ക്കത്തയിലെ തില്‍ജലയില്‍ അലോക്‌ കുമാര്‍ എന്നയാളാണ് ജോത്സ്യന്‍റെ നിര്‍ദേശ പ്രകാരം കുഞ്ഞ് പിറക്കാനായി അയല്‍വാസിയുടെ മകളെ കൊലപ്പെടുത്തിയത്. ബിഹാർ സ്വദേശിയായ പ്രതിയെ പിന്നീട് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

അലോകിന്‍റെ ഭാര്യയ്‌ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഗര്‍ഭാലസ്യം സംഭവിച്ചിരുന്നു. ഇതിൽ വിഷാദത്തിലായിരുന്നു പ്രതിയുടെ കുടുംബം. ഇതേ തുടർന്ന് അലോക് തന്‍റെ പരിചയത്തിലുള്ള ബിഹാറിലെ ഒരു ജോത്സ്യനെ ബന്ധപ്പെട്ടു. ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലിനല്‍കിയാല്‍ ഒരു കുഞ്ഞുണ്ടാകുമെന്ന് ഇയാള്‍ അലോകിനെ വിശ്വസിപ്പിക്കുകയായിരുന്നു. ജോത്സ്യന്‍റെ വാക്ക് വിശ്വസിച്ച് അയല്‍വാസിയുടെ മകളെ കൊലപ്പെടുത്തി ഇയാള്‍ വീട്ടിനകത്ത് ബാഗില്‍ സൂക്ഷിച്ചു.

പെണ്‍കുട്ടിയെ കാണാതായാതോടെ വീട്ടുകാര്‍ അന്വേഷിക്കുകയും എന്നാല്‍ കുട്ടിയെ കണ്ടെത്താനാവാതെ വന്നപ്പോൾ പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയും ചെയ്‌തു. ഒടുവിൽ അയൽവീട്ടിലേയ്‌ക്ക് പോയിരിക്കാമെന്ന സംശയത്തിൽ അലോകിന്‍റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ ഒളിപ്പിച്ചിരുന്ന ബാഗ് പൊലീസ് കണ്ടെടുക്കുകയായിരുന്നു. കഴുത്തറുത്ത നിലയിലും ഗുരുതരമായ പരിക്കുകളോടെയും പെണ്‍കുട്ടിയെ ബാഗിനുള്ളില്‍ കുത്തിനിറച്ച രീതിയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

Also Read : ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടിൽ ഒരാഴ്‌ച; സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ മോചിപ്പിച്ച് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.