ETV Bharat / bharat

അതിജീവിതയെ കത്തിമുനയില്‍ നിര്‍ത്തി വീണ്ടും ബലാത്സംഗം ചെയ്‌തു, വീഡിയോ ചിത്രീകരിച്ചു ; ക്രൂരകൃത്യം ജാമ്യത്തിലിറങ്ങിയ ശേഷം - പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും ബലാത്സംഗം ചെയ്‌തു

ബലാത്സംഗക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും ബലാത്സംഗം ചെയ്‌തു

man released on bail rapes survivor  man released on bail rapes survivor again in jabalpur  madhya pradesh rape latest  survivor raped again in madhya pradesh  അതിജീവിതയെ കത്തി മുനയില്‍ നിര്‍ത്തി ബലാത്സംഗം  മധ്യപ്രദേശ്‌ കൂട്ട ബലാത്സംഗം  അതിജീവിതയെ വീണ്ടും ബലാത്സംഗം ചെയ്‌തു  പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും ബലാത്സംഗം ചെയ്‌തു  ജബല്‍പുർ അതിജീവിത ബലാത്സംഗം
അതിജീവിതയെ കത്തി മുനയില്‍ നിര്‍ത്തി വീണ്ടും ബലാത്സംഗം ചെയ്‌തു; ക്രൂരകൃത്യം ജാമ്യത്തിലിറങ്ങിയ ശേഷം
author img

By

Published : Aug 3, 2022, 9:04 PM IST

ജബല്‍പുർ (മധ്യപ്രദേശ്‌) : ബലാത്സംഗക്കേസ് പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും ക്രൂര പീഡനത്തിനിരയാക്കി. ഒരു മാസം മുന്‍പ് മധ്യപ്രദേശിലെ ജബല്‍പുരിലാണ് ക്രൂരകൃത്യം നടന്നത്. മുന്‍പ് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് പ്രതിയായ വിവേക് പട്ടേല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പാണ് ഇപ്പോള്‍ പത്തൊമ്പത് വയസുള്ള പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുന്നത്. 2020ല്‍ അറസ്റ്റിലായി. ഒരു വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ സുഹൃത്തിനോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കത്തി ചൂണ്ടി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

Also read: വിദ്യാർഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിച്ചു ; കണ്ണൂരില്‍ അധ്യാപകന് 79 വർഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും

പീഡന ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ പ്രതികള്‍ മുന്‍പ് നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പാട്ടന്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആസിഫ് ഇഖ്‌ബാല്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂട്ട ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്‌തു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.