മുളുണ്ട് (മഹാരാഷ്‌ട്ര) : മക്കളുടെ മുമ്പില്‍ വച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം സ്വകാര്യ ഭാഗങ്ങളില്‍ പ്ലാസ്‌റ്റിക്ക് വസ്‌തു കയറ്റിയ മധ്യവയസ്‌കന്‍ അറസ്‌റ്റില്‍. ഞായറാഴ്‌ച (ഡിസംബര്‍ 4) രാവിലെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് പറയുന്നു.
സംഭവ ദിവസം ഏകദേശം 11 മണിയോടുകൂടി 35 വയസുള്ള സ്‌ത്രീ സ്വകാര്യ ഭാഗങ്ങളില്‍ അസഹനീയമായ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതായി ഡോക്‌ടര്‍ വിവരമറിയിച്ചിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിക്കുകയും ശേഷം വസ്‌ത്രം നീക്കി പ്ലാസ്‌റ്റിക്ക് പോലുള്ള വസ്‌തു തന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ കയറ്റിയെന്നും അവര്‍ ഡോക്‌ടറോട് പറഞ്ഞു. തുടര്‍ന്ന് ഡോക്‌ടര്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും പ്ലാസ്‌റ്റിക്ക് പൈപ്പ് പോലെയുള്ള വസ്‌തു നീക്കം ചെയ്‌തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ കാന്തിലാല്‍ കൊത്ത്‌മെരെ ഇടിവി ഭാരതിനോട് പറഞ്ഞു.
ഐപിസിയിലെ 326, 354ബി, 354, 506(2), 376, 377 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പ്രതിയെ അറസ്‌റ്റ് ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു.