ന്യൂഡൽഹി: വീട്ടുടമയ്ക്കു നേരേ വെടിയുതിർത്ത കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. ഇയാളുടെ കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തിനെയും അറസ്റ്റു ചെയ്തതായി ന്യൂഡല്‍ഹി പൊലീസ് ചൊവ്വാഴ്ച അറിയിച്ചു. ജാമിയ നഗർ നിവാസിയായ സൈദുൽ സഫറാണ് കേസില്‍ പ്രധാന പ്രതി.
ഇയാള്‍ മദ്യത്തിന് അടിമയാണെന്നും നേരത്തേ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. തെക്കുകിഴക്കൻ ഡല്‍ഹിയിലെ ജാമിയ നഗർ പ്രദേശത്ത് ജൂൺ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയും സുഹൃത്തുക്കളും ഈ പ്രദേശത്തെ ഒരാളുടെ വീടിന്റെ മുന്‍ഭാഗത്തിരുന്ന് കഞ്ചാവ് ഉപയോഗിച്ച് ഇരിക്കുകയായിരുന്നു. ഇവരോട് വീട്ടുടമസ്ഥന് പ്രദേശത്തുനിന്നും മാറാന്‍ ആവശ്യപ്പെട്ടേങ്കിലും പ്രതിയും സുഹൃത്തുക്കളും തയ്യാറായില്ല. തുടര്‍ന്നുണ്ടായ വാഗ്വാദത്തില്‍ പ്രതി ഗൃഹനാഥനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ അറസ്റ്റുചെയ്തതെന്ന് ഡല്‍ഹി തെക്കുകിഴക്കന്‍ മേഖല ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആർ.പി മീന മാധ്യമങ്ങളോടു പറഞ്ഞു.
ALSO READ: ജീവൻ രക്ഷിക്കാൻ 16 കോടിയുടെ മരുന്ന്; ഒടുവില്‍ അവൾ മരണത്തിന് കീഴടങ്ങി