ജയ്‌പൂര്‍ : രാജസ്ഥാനിലെ ഉദയ്‌പൂരില്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പോയ യുവാവിനെ വന്ധ്യംകരിച്ചു. പ്രതാപ്‌നഗര്‍ സ്വദേശിയായ ബാബുലാല്‍ കെമ്‌ത്തിക്കാണ് ദുരനുഭവം. സംഭവത്തില്‍ ഭൂപാല്‍പുര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഡിസംബര്‍ 29നാണ് സംഭവം. ദിവസ വേതനക്കാരനാണ് യുവാവ്. സംഭവ ദിവസം സെക്‌ടര്‍ 5ല്‍ താമസിക്കുന്ന നരേഷ് എന്നയാള്‍ ബാബുലാലിന്‍റെ അടുത്തെത്തുകയും കൊവിഡ് വാക്‌സിന്‍ എടുക്കുകയാണെങ്കില്‍ 2,000 രൂപ നല്‍കാമെന്ന് വാഗ്‌ദാനവും ചെയ്‌തു.
തുടര്‍ന്ന് ബാബുലാലിനേയും കൂട്ടി ഇയാള്‍ ആശുപത്രിയിലെത്തി. കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ ബാബുലാല്‍ ബോധരഹിതനായി. പിന്നീട് ബോധം തിരിച്ച് കിട്ടിയപ്പോഴാണ് വന്ധ്യംകരണം നടത്തിയ കാര്യം മനസിലായത്. തുടര്‍ന്ന് ബാബുലാലിനെ സഹോദരിയുടെ വീട്ടിലാക്കി ഇയാള്‍ മടങ്ങുകയായിരുന്നു.