ETV Bharat / bharat

ഭാര്യയേയും ഭാര്യ സഹോദരിയേയും കൊന്ന് വീട്ടില്‍ മറവ് ചെയ്തു; പുറത്തറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം, ഒടുവില്‍ അറസ്റ്റ് - യുവാവ് ഭാര്യയേയും ഭാര്യാ സഹോദരിയേയും കൊന്നു

എപ്രില്‍ 21നായിരുന്നു കൊലപതാകം. വീട്ടിലെത്തിയ പ്രതി ഇരുവരേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

Man kills wife  Man kills wife sister-in-law in Bhubaneswar  യുവാവ് ഭാര്യയേയും ഭാര്യാ സഹോദരിയേയും കൊന്നു  ഭാര്യയെ കൊന്നു
യുവാവ് ഭാര്യയേയും ഭാര്യാ സഹോദരിയേയും കൊന്ന് വീട്ടിനുള്ളില്‍ മറവ് ചെയ്തു; ഒടവില്‍ അറസറ്റ്
author img

By

Published : Apr 24, 2022, 9:57 PM IST

ഭുവനേശ്വര്‍: ഭാര്യയേയും ഭാര്യ സഹോദരിയേയും കൊന്ന് വീട്ടില്‍ ഒളിപ്പിച്ച പ്രതി പിടിയില്‍. ഒഡിഷയിലെ ചന്ദ്രശേഖര്‍പൂര്‍ ഹൗസിംഗ് കോളനിയിലെ ബിജയ്കേതന്‍ സേതിയാണ് പിടിയിലായത്. ഭാര്യ ഗായത്രി സേതി, സരസ്വതി സേതി എന്നിവരാണ് കൊല്ലപ്പെട്ടത്. എപ്രില്‍ 21നായിരുന്നു കൊലപാതകം.

വീട്ടിലെത്തിയ പ്രതി ഇരുവരേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ശേഷം പുറത്ത് താമസം തുടങ്ങിയ ബിജയ്കേതന്‍ എല്ലാ ദിവസവും വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിനിടെ കൊല്ലപ്പെട്ട യുവതികളുടെ ബന്ധുക്കള്‍ പല തവണ ഇരുവരേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കൂടാതെ ഇതോടെ ഇവര്‍ ബിജയ്കേതനെ ബന്ധപ്പെട്ടെങ്കിലും ഇയാളും ഫോണ്‍ എടുക്കാതായതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

അതിനിടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുന്നതായി കണിച്ച് അയാല്‍വാസികളും പൊലീസിനെ ബന്ധപ്പെട്ടിരുന്നു. വീട്ടെത്തി പരിശോധന നടത്തിയ ചന്ദ്രശേഖപൂര്‍ പൊലീസ് മൃതദേഹം കണ്ടെത്തി പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും ചേര്‍ന്ന് തന്നെ ശല്യം ചെയ്തതിനാലാണ് കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി.

ഗായത്രിയുടെ ഇളയ സഹോദരിയാണ് കൊല്ലപ്പെട്ട സരസ്വതി. സ്വകാര്യ ആശുപത്രിയില്‍ നെഴ്സായി ജോലി ചെയ്യുന്ന ഇവര്‍ സഹോദരിയേയും ഭര്‍ത്താവിനേയും കാണാന്‍ ഇടക്കിടെ വരാറുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 2011ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം.

Also Read: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെ സക്രൂഡ്രൈവര്‍ കൊണ്ട് കഴുത്തില്‍ കുത്തി കൊന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.