ETV Bharat / bharat

പെണ്‍മക്കളെ കൊലപ്പെടുത്തി പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചു, ഓട്ടോയുമായി നഗരത്തില്‍ പിറ്റേന്നും കറങ്ങി ; അച്ഛന്‍ അറസ്റ്റില്‍ - കൽബുറഗിയിൽ കുട്ടികളെ കൊലപ്പെടുത്തി പിതാവ്

കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ വാഹനത്തിന്‍റെ പിൻസീറ്റിൽ ഒളിപ്പിക്കുകയായിരുന്നു

Man kills 2 daughters as wife elopes with paramour in Kalaburagi  Man kills 2 daughters as wife elopes with paramour in Kalaburagi Karnataka  Kalaburagi Karnataka crime  Man kills 2 daughters  Man kills 2 daughters as wife elopes with paramour
ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മക്കളെ കൊലപ്പെടുത്തി പിതാവ്
author img

By

Published : Jun 30, 2022, 1:40 PM IST

കൽബുറഗി (കർണാടക) : ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് പെൺമക്കളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. കർണാടകയിലെ കൽബുറഗിയിലാണ് സംഭവം.ബാംബൂ ബസാറിലെ ഭോവി ഗല്ലിയിലെ താമസക്കാരനായ ലക്ഷ്‌മികാന്തയാണ് (34) പിടിയിലായത്.

ഓട്ടോ ഡ്രൈവറായ ലക്ഷ്‌മികാന്തയും അഞ്ജലിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവർക്ക് നാല് മക്കളാണ്. നാലുമാസം മുൻപാണ് അഞ്ജലി മറ്റൊരു യുവാവിനൊപ്പം പോയത്.ഇത് പ്രതിക്ക് കടുത്ത മാനസിക ആഘാതം സൃഷ്‌ടിച്ചിരുന്നു.

അഞ്ജലി ഒളിച്ചോടിയ ശേഷം കുട്ടികൾ മുത്തശ്ശിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്‌ച (28.06.2022) ലക്ഷ്‌മികാന്ത മക്കളെ കാണാൻ എത്തുകയും നാല് മക്കളിൽ രണ്ട് പേരെ എം.ബി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാർക്കിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു.

Also read : പ്രണയനൈരാശ്യം: ഒരു കുടുംബത്തിലെ 4 പേരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍

സോണി (10), മയൂരി (8) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ ഓട്ടോയുടെ പിൻസീറ്റിന് അടിയിൽ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം ഒളിപ്പിച്ച വാഹനവുമായി ബുധനാഴ്‌ച(29.06.2022) ഉച്ചവരെ ലക്ഷ്‌മികാന്ത നഗരത്തിൽ കറങ്ങിയതായി പൊലീസ് അറിയിച്ചു.

സീറ്റിനടിയിൽ മൃതദേഹങ്ങൾ ഉണ്ടെന്ന് അറിയാതെ നിരവധിപേർ ഇയാളുടെ ഓട്ടോയിൽ യാത്ര ചെയ്‌തതായും പൊലീസ് പറഞ്ഞു. ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.