സിലിഗുരി: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമബംഗാള്‍ സിലിഗുരി സ്വദേശിയായ സുദീപ് ബൈഷ്യയാണ് ഭാര്യ സുപ്രിയ സിങ്ങിനെ കൊലപ്പെടുത്തിയത്. ഇന്നലെയായിരുന്നു സംഭവം.
സംഭവത്തെ തുടര്‍ന്ന് സുപ്രിയയെ സിലിഗുരി ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ജലേശ്വരിയിലെ ഒരു കടയില്‍ ജേലി ചെയ്‌തു വരികയായിരുന്നു സുദീപ്. ഭാര്യയ്‌ക്ക് മറ്റൊരു പുരുഷനുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് സുദീപും ഭാര്യയും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. വഴക്കിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പാണ് ഇയാള്‍ കൂച്ച് ബെഹാറില്‍ നിന്ന് ജലേശ്വരിയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം ഇയാള്‍ കുടുംബത്തെ കാണാന്‍ എത്തിയിരുന്നു. അപ്പോഴുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് സുദീപ് ഭാര്യയുടെ കഴുത്ത് അറുത്തത്. ഇവര്‍ക്ക് നാലു വയസുകാരിയായ ഒരു മകളുണ്ട്.
സുപ്രിയയെ സുദീപ് സംശയിച്ചിരുന്നതായും അതിന്‍റെ പേരില്‍ മര്‍ദിച്ചിരുന്നതായും സുപ്രിയയുടെ സഹോദരി സുജാത സിങ് പറഞ്ഞു. സുപ്രിയയെ കാണാന്‍ ചെല്ലുമ്പോള്‍ തങ്ങളെയും സുദീപ് അസഭ്യം പറഞ്ഞിരുന്നതായും പിന്നീട് അങ്ങോട്ട് പോകാറില്ലെന്നും സുജാത പറഞ്ഞു. 'എന്‍റെ സഹോദരിയെ കൊന്നു എന്നത് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. മരണം വരെ സുദീപിനെ തൂക്കി കൊല്ലണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്', സുജാത പറഞ്ഞു.
സുപ്രിയ മകളോടൊപ്പമാണ് അവിടെ താമസിച്ചിരുന്നത് എന്നും കഴിഞ്ഞ രണ്ടു മാസമായി വീട്ടുവാടക നല്‍കിയിരുന്നില്ല എന്നും വീട്ടുടമസ്ഥന്‍ കൃഷ്‌ണ ചൗധരി പറഞ്ഞു. 'ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് സുപ്രിയയുടെ ഭര്‍ത്താവ് വന്നു. ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവ സമയത്ത് ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അയല്‍ക്കാരാണ് വിവരം അറിയിച്ചത്', കൃഷ്‌ണ ചൗധരി പറഞ്ഞു.