ETV Bharat / bharat

വളര്‍ത്തുനായയെ നായ എന്ന് വിളിച്ചതിനെ ചൊല്ലി തര്‍ക്കം; യുവാവ് ബന്ധുവായ അയല്‍ക്കാരനെ കുത്തി കൊലപ്പെടുത്തി - കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തി

തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശിയായ രായപ്പനാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരന്‍റെ വളര്‍ത്തുനായയെ നായ എന്ന് വിളിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് യുവാവ് രായപ്പനെ കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തിയത്

Tamil Nadu farmer killed for calling pet dog a dog  man killed for calling pet dog a dog in Dindigul  youth killed his neighbor  യല്‍ക്കാരനെ കുത്തി കൊലപ്പെടുത്തി  കുത്തി കൊലപ്പെടുത്തി  തമിഴ്‌നാട് ദിണ്ടിഗല്‍  കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തി  youth sttabed to death his neighbor
അയല്‍ക്കാരനെ കുത്തി കൊലപ്പെടുത്തി
author img

By

Published : Jan 21, 2023, 9:01 PM IST

ദിണ്ടിഗല്‍: വളര്‍ത്തുനായയെ പേരു വിളിക്കാതെ നായ എന്ന് വിളിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ യുവാവ് അയല്‍ക്കാരനെ കുത്തി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ വെള്ളിയാഴ്‌ചയാണ് സംഭവം. ദിണ്ടിഗല്‍ സ്വദേശി ഡാനിയേല്‍ ആണ് ബന്ധുവും അയല്‍ക്കാരനുമായ രായപ്പനെ കുത്തി കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ഡാനിയേലിനെയും സഹോദരന്‍ വിന്‍സെന്‍റിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഡാനിയേലിന്‍റെ വളര്‍ത്തുനായ രായപ്പന്‍റെ വീട്ടിലേക്ക് ഓടിക്കയറുകയും ഇതുകണ്ട രായപ്പന്‍ പേരക്കുട്ടിയോട് നായയെ തുരത്താന്‍ വടി ആവശ്യപ്പെടുകയും ചെയ്‌തു. ഇടയ്‌ക്ക് 'പോ നായെ' എന്ന് പറഞ്ഞുകൊണ്ട് നായയെ ആട്ടിയോടിക്കാനും ഇയാള്‍ ശ്രമിച്ചു.

തന്‍റെ ഓമന മൃഗത്തെ നായ എന്ന് വിളിച്ചത് കേട്ടതോടെ വിന്‍സെന്‍റ് രായപ്പനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇരുവരും തമ്മിലുള്ള തര്‍ക്കം ശ്രദ്ധയില്‍പ്പെട്ട വിന്‍സെന്‍റിന്‍റെ സഹോദരന്‍ ഡാനിയേല്‍ സംഭവ സ്ഥലത്തെത്തി പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കഠാര കൊണ്ട് രായപ്പനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. 65 കാരനാണ് മരിച്ച രായപ്പന്‍.

Also Read: സ്വത്ത് തര്‍ക്കം; ഭാര്യ പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്; അന്വേഷണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.