ഹൈദരാബാദ്: കൊവിഡ് ബാധിതനെന്ന് ഭയപ്പെട്ടിരുന്ന യുവാവ് മരിച്ചു. മരണം ഹൃദയാഘാതം മൂലമാണ് സംശയിക്കുന്നു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. ബോര്‍ഗാം സ്വദേശി അശോക് (30) ആണ് മരിച്ചത്. കുറച്ച് ദിവസമായി കടുത്ത പനി ബാധിച്ചിരുന്ന അശോകിനെ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ പനി മാറാത്തതിനെ തുടര്‍ന്ന് കുടുംബാഗങ്ങളുടെ നിര്‍ദേശ പ്രകാരം വീണ്ടും പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.
അമ്മയോടും സഹോദരനുമൊപ്പം രെഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തി ഫലത്തിന് കാത്തിരിക്കുന്നതിനിടെയാണ് അശോകിന്‍റെ മരണം. ആശുപത്രിക്ക് സമീപമുള്ള മരത്തിന് ചുവട്ടില്‍ കാത്തിരിക്കുന്നതിനിടെയാണ് അശോക് മരിച്ചത്. അശോകിന് ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം ട്രാക്‌ടറിലാണ് വീട്ടുകാര്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോയത്.