ETV Bharat / bharat

മാർക്കറ്റിൽ ശുചിമുറി വേണമെന്ന് ആവശ്യം; അർധനഗ്നനായി പ്രതിഷേധിച്ച യുവാവ് പിടിയില്‍ - ഔറംഗാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍

ഔറംഗാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍ ഓഫിസിന് മുന്‍പിലെത്തി പ്രതിഷേധിച്ച രമേഷ് പാട്ടീൽ എന്നയാളാണ് പൊലീസിന്‍റെ പിടിയിലായത്

ഗുൽമാണ്ഡി മാർക്കറ്റിൽ ശുചിമുറി വേണമെന്ന് ആവശ്യം  അർധനഗ്നനായി പ്രതിഷേധിച്ച യുവാവ് പിടിയില്‍  Man goes half naked to demand toilets Gulmandi  Gulmandi market Maharashtra  Gulmandi market  ഔറംഗബാദ്  ഔറംഗബാദ് മുനിസിപ്പൽ കോർപ്പറേഷന്‍  Man goes half naked to demand toilet Gulmandi
മാർക്കറ്റിൽ ശുചിമുറി വേണമെന്ന് ആവശ്യം; അർധനഗ്നനായി പ്രതിഷേധിച്ച യുവാവ് പിടിയില്‍
author img

By

Published : Nov 22, 2022, 7:26 PM IST

Updated : Nov 22, 2022, 7:56 PM IST

ഔറംഗാബാദ്: മഹാരാഷ്‌ട്രയിലെ ഗുൽമാണ്ഡി മാർക്കറ്റിൽ പൊതുശുചിമുറി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് അർധനഗ്നനായി പ്രതിഷേധിച്ച് യുവാവ്. തിങ്കളാഴ്‌ച ഔറംഗാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍ ഓഫിസിന് മുന്‍പിലെത്തി രമേഷ് പാട്ടീൽ എന്നയാളാണ് പ്രതിഷേധിച്ചത്. അടിവസ്‌ത്രം മാത്രം ധരിച്ചെത്തിയ ഇയാളെ പൊലീസ് അറസ്റ്റുചെയ്‌തു നീക്കി.

ഔറംഗബാദ് കോർപ്പറേഷന് മുന്‍പില്‍ അര്‍ധനഗ്നനായി പ്രതിഷേധിച്ച് യുവാവ്

നഗരത്തിലെ പ്രധാന മാർക്കറ്റിൽ ശുചിമുറി സൗകര്യം ഇല്ലാത്തത് കടക്കാരെയും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരെയും വലച്ചിരുന്നു. തുടര്‍ന്നാണ്, യുവാവ് പ്രതിഷേധവുമായി എത്തിയത്. പൊലീസ് പിടികൂടി ഇയാളുടെ നഗ്നത മറയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുതറി മാറുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്. പൊലീസ് അറസ്റ്റുചെയ്‌ത് നീക്കുന്നതിനിടെ രമേഷ്‌ പാട്ടീല്‍ കോർപ്പറേഷനെതിരെ മുദ്രാവാക്യം മുഴക്കി.

ഗുൽമാണ്ഡിയിൽ ശുചിമുറി നിർമിക്കണമെന്നത് തന്‍റെ ആവർത്തിച്ചുള്ള ആവശ്യമായിരുന്നു. എന്നാല്‍, അധികൃതര്‍ മുഖവിലയ്‌ക്ക്‌ എടുക്കുന്നില്ലെന്നും പ്രതിഷേധക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Nov 22, 2022, 7:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.