ലക്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നയാള്‍ക്ക് ജീവപര്യന്തവും 88000 രൂപ പിഴയും. 2016 നവംബർ 29ന് ശാഹ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സോരം ഗ്രാമത്തിന് സമീപമാണ് സംഭവം. പ്രതി ശാന്ത കുമാറിന്‍റെ കടയിൽ ഷൂ ശരിയാക്കാനെത്തിയ ആറു വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം ശരീരം അടുത്തുള്ള കനാലിന്‍റെ കരയിൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രതിക്കെതിരെ ഐപിസി സെക്ഷൻ പ്രകാരം 376(പീഡനം) 302(കൊലപാതകം) എന്നീ വകുപ്പുകളും പോക്സോ നിയമപ്രകാരം കേസും ചുമത്തിയിട്ടുണ്ട് .