ETV Bharat / bharat

Man Found Dead With Deep Injuries New Delhi 27കാരൻ വീടിനകത്ത് മരിച്ച നിലയിൽ; കഴുത്തിൽ ആഴത്തിലുള്ള മുറിവ്, ദുരൂഹത - പോസ്‌റ്റ്‌ മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു

Man found dead with deep injuries in Delhi's Jamia Nagar അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു

Man found dead with deep injuries on neck in Delhi  Man found dead with deep injuries on neck  Delhi Jamia Nagar  27 year old man  Forensic Science Laboratory  Forensic Science Laboratory crime team  local police  cctv footage  deep injuries on neck  crime  murder  murder news  delhi  കഴുത്തിൽ ആഴത്തിലുള്ള മുറിവുകളോടെ 27കാരൻ  27കാരൻ മരിച്ച നിലയിൽ  ഡൽഹിയിലെ ജാമിയ നഗറിന് സമീപമുളള ഒരു വീട്ടിൽ  സിസിടിവി പരിശോധിച്ചു  ഫോറൻസിക് സയൻസ് ലബോറട്ടറി  ജാമിയ നഗറിലെ ബട്‌ല  ലോക്കൽ പോലീസും സ്ഥലത്തെത്തി  മരിച്ചയാളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ  തെക്ക് കിഴക്കൻ ഡൽഹി  അജ്ഞാതർ വെടിയുതിർത്തു  ഡൽഹിയിലെ ഭജൻപുര മേഖലയിൽ  പോസ്‌റ്റ്‌ മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു  രണ്ടാം നിലയിലുള്ള വീട്ടിൽ ഒരാൾ മരിച്ചു
27കാരൻ മരിച്ച നിലയിൽ
author img

By ETV Bharat Kerala Team

Published : Aug 31, 2023, 3:27 PM IST

ന്യൂഡൽഹി: തെക്ക് കിഴക്കൻ ഡൽഹിയിലെ ജാമിയ നഗറിന് സമീപം, കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളോടെ 27കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഡല്‍ഹി ജാമിയ നഗർ (New Delhi's Jamia Nagar). സ്വദേശി അൽഫാഫ് വാഷിം ആണ് മരിച്ചത്. ബുധനാഴ്‌ച (30 ഓഗസറ്റ്) ആയിരുന്നു അൽഫാഫ് വാഷിമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജാമിയ നഗറിലുള്ള ബട്‌ല ഹൗസ് എന്ന വീടിന്‍റെ രണ്ടാം നിലയിലുള്ള റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (Forensic Science Laboratory) സംഘവും പ്രദേശത്തെ പൊലീസും സ്ഥലത്തെത്തി വിദഗ്‌ധ പരിശോധന നടത്തി.

മൃതദേഹം പരിശോധിച്ചപ്പോൾ മരിച്ചയാളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഊര്‍ജിതമായ അന്വേഷണത്തിന്‍റെ ഭാഗമായി സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുളളൂ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡൽഹിയില്‍ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് പരിക്ക്: അജ്ഞാതർ വെടിയുതിർത്തതിനെ തുടർന്ന് ചൊവ്വാഴ്‌ച രാവിലെ വടക്കൻ ഡൽഹിയിലെ ഭജൻപുര മേഖലയിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഹർപ്രീത് ഗിൽ ഭജൻപുര എന്നയാളാണ് മരിച്ചത്. ഗോവിന്ദ് സിങ് എന്നയാള്‍ക്കാണ് പരിക്ക്. ഗോവിന്ദ് സിങ് ഇപ്പോൾ ലോക്‌നായക് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും ഭജൻപുരയിലെ സുഭാഷ് വിഹാറിന് സമീപം മോട്ടോർ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഇവരെ തടഞ്ഞുനിർത്തുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുന്‍പ് ഇരുവര്‍ക്കും നേരെ ആക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

also read:Man Chops Off Wifes Hand Flees From Hotel Room ഹോട്ടൽ മുറിയിൽവച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി മാറ്റി; പ്രതി ഒളിവിൽ

ഭാര്യയുടെ കൈ വെട്ടിമാറ്റി ഭർത്താവ്: വടക്ക് പടിഞ്ഞാറൻ ഡൽഹിയില്‍ ഭാര്യയുടെ കൈ വെട്ടിയ ശേഷം ഭർത്താവ് ഓടിരക്ഷപ്പെട്ട സംഭവം ഇക്കഴിഞ്ഞ 25ാം തിയതിയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ആദർശ് നഗർ പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള ന്യൂമയൂർ ഹോട്ടലിൽവച്ചാണ് യുവാവിന്‍റെ ക്രൂരത. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി നിലവില്‍ ഒളിവിലാണ്.

കാൺപൂർ സ്വദേശികളായ സതീഷ്, വന്ദന എന്നീ ദമ്പതികൾ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തിരുന്നതായാണ് വിവരം. തുടർന്ന്, സംഭവ ദിവസം രാത്രി പ്രതി മയക്കമരുന്ന് കലർത്തിയ ഭക്ഷണം ഭാര്യക്ക് നൽകുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായപ്പോൾ ഭാര്യയുടെ കൈ വെട്ടിമാറ്റുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കുറ്റകൃത്യത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

25ാം തിയതി ഇരുവരും ഭക്ഷണം ഓർഡർ ചെയ്‌ത ശേഷം പ്രതി ഭക്ഷണത്തിൽ ലഹരി പദാർഥങ്ങൾ ചേർക്കുകയായിരുന്നു. പിന്നാലെ യുവതി അബോധാവസ്ഥയിലാവുകയും തുടർന്ന് പ്രതി കത്തികൊണ്ട് യുവതിയുടെ കൈ മുറിച്ച് ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെടുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.