ഉത്തർപ്രദേശ്: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന യാത്രകളിലൊന്നാണ് കാൻവാർ യാത്ര. ദൈവസ്തുതികൾ ആലപിച്ചും കാഷായ വേഷം ധരിച്ചും കാല്‍നടയായും വാഹനങ്ങളിലും നടത്തുന്ന കാൻവാർ യാത്ര ലോക പ്രസിദ്ധവുമാണ്. ഉത്തർപ്രദേശിലെ വാരാണസിയില്‍ നിന്ന് കാൻവാർ യാത്ര നടത്തിയ ഭക്തന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
സ്വന്തം ബൈക്ക് ശിവന്‍റെ വാഹനമായ നന്ദിയുടെ രൂപത്തിലേക്ക് മാറ്റി ശിവനായി സ്വയം വേഷം ധരിച്ചാണ് സുനിൽ ഗുപ്‌തയുടെ കാൻവാർ യാത്ര. 5,000 രൂപ മുടക്കിയാണ് ബൈക്കിന് നന്ദിയുടെ രൂപം നൽകിയത്.