ഹൈദരാബാദ്: സിദ്ധിപേട്ട് ജില്ലയിലെ ഗ്രാമത്തിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടികൊണ്ട് ഒരാൾ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ 20കാരനാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായി ഗ്രാമത്തിലെത്തിയപ്പോഴാണ് സംഭവം. അർധരാത്രി സുഹൃത്തുക്കളുമൊത്ത് ഗ്രാമത്തിലെ വീട്ടിലെ തോക്ക് പരിശോധിക്കവെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു.
പെട്ടെന്നു തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൈദരാബാദിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും യുവാവിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
യുവാവിന്‍റെ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും അവർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തുമെന്നും പൊലീസ് പറഞ്ഞു. തോക്ക് ആരുടേതാണെന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും പരാതി ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് പറയുന്നു.