ETV Bharat / bharat

ഓട്ടമത്സരത്തിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു - കാളയുടെ കുത്തേറ്റ് മരണം

സൂരനഗി ഗ്രാമത്തിലെ ഹനുമപ്പ ക്ഷേത്രത്തിന് മുന്നിലെ പൊതുവഴിയില്‍ സംഘടിപ്പിച്ച കാളയോട്ട മത്സരത്തിനിടെയാണ് യുവാവിന് പരിക്കേല്‍ക്കുന്നത്.

Man dies as ox hits him!  Sooranagi village of Lakshmeshwara taluk of Gadaga district  Kirana Kumara Malakajappa Nerthi  Ox race was conducted on the occasion of 'Khara Hunnime' festival  കര്‍ണാടകയില്‍ കാളയുടെ കുത്തേറ്റ് പരിക്ക്  സൂരനഗി ഗ്രാമത്തിലെ ഹനുമപ്പ ക്ഷേത്രത്തിന് മുന്‍പിലെ കാളയോട്ട മത്സരം  കര്‍ണാടകയിലെ ഗഡാഗ ജില്ല  Gadag district in the state of Karnataka  'ഖര ഹുന്നൈം' ഉത്സവം  കാളയുടെ കുത്തേറ്റ് മരണം  death by the hit of the ox
HJKകര്‍ണാടകയില്‍ കാളയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ 22 കാരന്‍ മരിച്ചു
author img

By

Published : Jun 28, 2021, 4:42 PM IST

ഗഡാഗ: കാളയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. കര്‍ണാടകയിലെ ഗഡാഗ ജില്ലയില്‍ ഉള്‍പ്പെട്ട ലക്ഷ്‌മേശ്വര താലൂക്കിലെ സൂരനഗി ഗ്രാമത്തിലാണ് സംഭവം. കിരണ്‍ കുമാര്‍ മലകജപ്പ നേർത്തിയാണ് (22) കാളയുടെ ആക്രമണത്തിന് ഇരയായത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ സൂരനഗി ഗ്രാമത്തിലെ ഹനുമപ്പ ക്ഷേത്രത്തിന് മുന്നിലെ പൊതുവഴിയില്‍ കാളയോട്ട മത്സരം നടത്തിയിരുന്നു. 'ഖര ഹുന്നൈം' ഉത്സവത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ഇതിനിടെയിലാണ് യുവാവിന് കാളയുടെ കുത്തേല്‍ക്കുന്നത്.

കാളയെ പിടിക്കാൻ ശ്രമിച്ച കിരൺ കുമാറിന്‍റെ വയറ്റിലും നെഞ്ചിലും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന്, സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഹബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയോട് പ്രതികരിക്കാതെ ഇന്നലെ വൈകുന്നേരത്തോടെ കിരണ്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. ബിരുദധാരിയായ യുവാവ് സൈന്യത്തിൽ ചേരുന്നതിന് ശാരീരിക പരിശോധനയിൽ വിജയിച്ച ശേഷം എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.

ALSO READ: ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്‌ത ഏജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.