ETV Bharat / bharat

ബിഹാറില്‍ രണ്ട് വയസുകാരിക്ക് പീഡനം ; 40 കാരന്‍ അറസ്റ്റില്‍ - latest news in patna

ബങ്കയില്‍ രണ്ട് വയസുകാരി പീഡനത്തിനിരയായി. ബങ്ക സ്വദേശിയായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വിവാഹഘോഷയാത്രയ്ക്കി‌ടെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. നിലവില്‍ കുഞ്ഞ് ഭഗല്‍പൂരിലെ മായഗഞ്ച് ആശുപത്രിയില്‍ ചികിത്സയിലാണ്

Man arrested in two year old girl rape case  ബീഹാറില്‍ രണ്ട് വയസുകാരിക്ക് പീഡനം  40 കാരന്‍ അറസ്റ്റില്‍  ബങ്കയില്‍ രണ്ട് വയസുകാരി പീഡനത്തിനിരയായി  പട്‌ന വാര്‍ത്തകള്‍  പട്‌ന പുതിയ വാര്‍ത്തകള്‍  patna news updtes  latest news in patna  rape case
ബീഹാറില്‍ രണ്ട് വയസുകാരിക്ക് പീഡനം
author img

By

Published : Feb 27, 2023, 8:51 PM IST

പട്‌ന : ബിഹാറിലെ ബങ്കയില്‍ രണ്ട് വയസുകാരിയെ പീഡനത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍. ബങ്ക സ്വദേശിയായ പ്രദീപ് യാദവാണ് (40) പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് കുഞ്ഞിനെ ഭഗല്‍പൂരിലെ മായഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.

ഗ്രാമത്തിലെ ഒരു വിവാഹ ഘോഷയാത്രക്കിടെയാണ് കുഞ്ഞ് പീഡനത്തിനിരയായത്. ഘോഷയാത്ര വീടിന് സമീപത്തെത്തിയ ശബ്‌ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞിനെ കാണാതാവുകയായിരുന്നു. കുടുംബം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അരമണിക്കൂറിന് ശേഷം പ്രദീപ് കുഞ്ഞിനെ വീടിന് സമീപത്ത് തിരിച്ചെത്തിക്കുകയും ഓടി രക്ഷപ്പെടുകയുമായിരുന്നെന്ന് കുടുംബം പറഞ്ഞു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. ഉടന്‍ തന്നെ കുടുംബം കുഞ്ഞിനെ രാജൗൺ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കുടുംബം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണെന്ന് ബങ്ക എസ്‌ഡിപിഒ ബിപിന്‍ ബിഹാരി പറഞ്ഞു. ബങ്കയില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായല്ലെന്നും കഴിഞ്ഞ വര്‍ഷം ഹോളി ദിനാഘോഷത്തിനിടെ ചന്ദന്‍ മേഖലയില്‍ ബലാത്സംഗത്തിനിരയായി ഏഴ് വയസുകാരി മരിച്ചിരുന്നുവെന്നും കേസിലെ നാല് പ്രതികളും നിലവില്‍ തടവിലാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.