ETV Bharat / bharat

Lorry Theft| ആഢംബര ജീവിതത്തിന് വാഹന മോഷണം; കളവ് പോയ ലോറി കണ്ടെത്താന്‍ പൊലീസ് പരിശോധിച്ചത് 278 സിസിടിവി കാമറകൾ - ഹൊസൂർ വഴി ചെന്നൈ

ബെംഗളൂരുവുവില്‍ നിന്നും ലോറി മോഷ്‌ടിച്ച് ചെന്നൈയിലേക്ക് കടത്തിയ പ്രതിയും കൂട്ടാളികളും പിടിയില്‍. പ്രതിയെ കണ്ടെത്താന്‍ ബെംഗളൂരു മുതല്‍ ചെന്നൈ വരെയുള്ള മുഴുവന്‍ കാമറകളും പൊലീസ് പരിശോധിച്ചു.

Man arrested in Lorry theft case in Karnataka  Lorry theft case in Karnataka  Lorry Theft  ആഢംബര ജീവിതത്തിനായി വാഹന മോഷണം  കളവ് പോയ ലോറി കണ്ടെത്താന്‍ പൊലീസ്  ക്യാമറ  തമിഴ്‌നാട്  വിവി പുര പൊലീസ്  ഹൊസൂർ വഴി ചെന്നൈ  ലോറിക്ക് വ്യാജ രേഖ ചമച്ചു
ആഢംബര ജീവിതത്തിനായി വാഹന മോഷണം
author img

By

Published : Jul 13, 2023, 4:31 PM IST

ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജ്‌പേട്ടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം മോഷണം പോയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി മുത്തുരാജും കൂട്ടാളികളുമാണ് വിവി പുര പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരി 14നാണ് റോഡരികില്‍ നിര്‍ത്തിയിട്ട ലോറി മോഷണം പോയത്. കര്‍ണാടക സ്വദേശിയായ ഹരിപാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലോറിയാണിത്.

ലോറി മോഷണവും പൊലീസ് അന്വേഷണവും: ചാമരാജ്പേട്ടയിലെ റോഡരികില്‍ ഹരിപാല്‍ ലോറി നിര്‍ത്തിയിട്ടതിന് ശേഷം പ്രതിയായ മുത്തുരാജ് എത്തി വ്യാജ താക്കേല്‍ ഉപയോഗിച്ച് ലോറി ഓടിച്ച് പോകുകയായിരുന്നു. മോഷ്‌ടിച്ച ലോറിയുമായി ഇയാള്‍ ഹൊസൂര്‍ വഴി ചെന്നൈയിലേക്കാണ് കടന്നത്. ലോറി കാണാതായതിന് പിന്നാലെ ഹരിപാല്‍ വിവിപുര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലോറി അവസാനമായി പാര്‍ക്ക് ചെയ്‌ത സ്ഥലവും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ലോറിയുമായി മുത്തുരാജ് ഹൊസൂർ വഴി ചെന്നൈയിലേക്കുള്ള വഴിയിലൂടെ പോയത് ശ്രദ്ധയില്‍പ്പെട്ട് പൊലീസ് ലോറി സഞ്ചരിച്ച വഴികളിലെ സിസിടിവികളെല്ലാം പരിശോധിച്ചു.

ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കാണ് ഇയാള്‍ ലോറിയുമായി പോയത്. ബെംഗളൂരുവില്‍ നിന്ന് ചെന്നൈ വരെയുള്ള 278 സിസിടിവി കാമറകൾ പൊലീസ് പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതോടെയാണ് മോഷണ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരം ലഭ്യമായത്.

ലോറിക്ക് വ്യാജ രേഖ ചമച്ചു: ചെന്നൈയിലെത്തിയ ലോറിയ്‌ക്ക് മുത്തുരാജ് വ്യാജ രേഖകള്‍ ചമച്ചു. തുടര്‍ന്ന് ചെന്നൈയിലുള്ള ഇയാളുടെ കൂട്ടാളികള്‍ക്ക് ലോറി കൈമാറി. ഇതോടെ മുഖ്യപ്രതിയ്‌ക്ക് പിന്നാലെ കൂട്ടാളികളും പൊലീസിന്‍റെ വലയിലായി.

വിവിധയിടങ്ങളില്‍ നിന്നും മുത്തുരാജ് മോഷ്‌ടിക്കുന്ന ലോറികള്‍ ചെന്നൈയിലെത്തിച്ച് കൂട്ടാളികളുടെ സഹായത്തോടെ വില്‍പന നടത്തും. തുടര്‍ന്ന് ലഭിക്കുന്ന തുക സംഘം പങ്കിട്ടെടുക്കുകയുമാണ് ചെയ്യാറുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നേരത്തെയും ലോറികള്‍ മോഷ്‌ടിച്ചിട്ടുണ്ടെന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന മൂന്ന് ലോറികള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

മോഷണം ആഢംബര ജീവിതത്തിന്: വിവിധയിടങ്ങളില്‍ നിന്ന് മോഷ്‌ടിക്കുന്ന വാഹനങ്ങള്‍ വലിയ വിലയ്‌ക്ക് വില്‍പന നടത്തി ആഢംബര ജീവിതം നയിക്കുകയാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികള്‍ വേറെയും വാഹനങ്ങള്‍ മോഷ്‌ടിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

കേരളത്തിലും സമാന സംഭവം: ഇടുക്കിയിലെ കുമളിയില്‍ ഇക്കഴിഞ്ഞ ജൂണിലാണ് വാഹന മോഷണ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായത്. കുമളി രണ്ടാം മൈല്‍ സ്വദേശിയായ മണികണ്‌ഠന്‍ തങ്കരാജ് എന്നിവരാണ് പിടിയിലായത്. 2021ലെ വാഹന മോഷണ കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പ്രതിയായ മണികണ്‌ഠന്‍ ഇടുക്കി ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നും വാഹനങ്ങള്‍ മോഷ്‌ടിച്ച് ആക്രി വ്യാപാരിയായ തങ്കരാജിന് വില്‍ക്കുകയായിരുന്നു.

ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന വാഹനങ്ങള്‍ 60,000 രൂപയ്‌ക്കാണ് തങ്കരാജ് മണികണ്ഠനില്‍ നിന്നും വാങ്ങിയിരുന്നത്. മോഷണം പോയ ഓട്ടോറിക്ഷയിലെ സീറ്റ് മറ്റൊരു ഓട്ടോയില്‍ തങ്കരാജ് പിടിപ്പിച്ചതാണ് പൊലീസിന്‍റെ പിടിയിലാകാന്‍ കാരണമായത്.

also read: ബൈക്ക് മോഷ്‌ടാക്കളായ കുട്ടിക്കള്ളൻമാരുടെ ഏഴംഗ സംഘം പിടിയിൽ; മോഷണം ആർഭാട ജീവിതവും ലഹരി മരുന്നും ലക്ഷ്യമിട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.