ചണ്ഡിഖഡ് : റോഹ്തക് ജില്ലയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 100 ഗ്രാം സ്‌മാക്ക് പിടിച്ചെടുത്തു. ഡൽഹി സ്വദേശിയായ കുൽദീപ് എന്ന ചീകിയാണ് പിടിയിലായത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്‍റെ ഭാഗമായി ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസികളുടെ സംഘം നടത്തിയ പട്രോളിങിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
Also Read: ഹരിയാനയില്‍ ലോക്ക്‌ഡൗണ്‍ വീണ്ടും നീട്ടി
മാതാ ദർവാസ ഭാഗത്ത് നിന്ന് കാൽനടയായി വരികയായിരുന്ന പ്രതിയെ സംശയാസ്‌പദമായി വിളിച്ച് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു.
സംഭവത്തിൽ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് (എൻഡിപിഎസ്) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
അതേസമയം ഫത്തേഹാബാദ് ജില്ലയിൽ മോട്ടോർ സൈക്കിളിൽ 35.5 ഗ്രാം ഹെറോയിനുമായി യാത്ര ചെയ്‌ത രണ്ടുപേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.