ETV Bharat / bharat

വായ്പാ തട്ടിപ്പ്; പ്രധാനപ്രതി പിടിയില്‍

author img

By

Published : May 6, 2021, 5:46 PM IST

തമിഴ്‌നാട്ടിലെ തിരുനെൽവേലി സ്വദേശിയായ ഹരി നാടാർ അഥവാ ഗോപാലകൃഷ്ണ നാടാർ ആണ് അറസ്റ്റിലായത്.

വായ്പാ തട്ടിപ്പ്; പ്രധാനപ്രതി പിടിയില്‍
വായ്പാ തട്ടിപ്പ്; പ്രധാനപ്രതി പിടിയില്‍

ബംഗളൂരു: കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. വായ്പ നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ എല്ലാവരെയും പറ്റിച്ചത്. തമിഴ്‌നാട്ടിലെ തിരുനെൽവേലി സ്വദേശിയായ ഹരി നാടാർ അഥവാ ഗോപാലകൃഷ്ണ നാടാർ ആണ് അറസ്റ്റിലായത്. 2.5 കോടി രൂപ വിലമതിക്കുന്ന 3.893 കിലോഗ്രാം ആഭരണങ്ങളും 8.76 ലക്ഷം പണവും കാറും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

കൂടുതല്‍ വായിക്കുക……ഹൈദരാബാദ് എടിഎം കവര്‍ച്ച; ഒരാള്‍ പിടിയില്‍

കേസിലെ രണ്ടാമത്തെ പ്രതിയായ കേരളത്തില്‍ നിന്നുള്ള രഞ്ജിത് എസ്. പണിക്കർ ഏപ്രിൽ 4 ന് അറസ്റ്റിലായിരുന്നു. 140 ഗ്രാം സ്വർണവും വജ്രാഭരണങ്ങളും 10 ലക്ഷം രൂപയും കാറും 96,000 രൂപയും അയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം, ഗുജറാത്ത് എന്നിവിടങ്ങളിലെ വ്യവസായികളെ കബളിപ്പിക്കാൻ ഹരി നാടാറും രഞ്ജിത്തും കൂട്ടരും ആസൂത്രിതമായി ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിലെ ഒന്നാം പ്രതിയായ ഹരി നാടാര്‍ പിടിയിലായത്. കേസിലെ മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.