ബദായൂം (യുപി) : എതിരാളികളായ രണ്ടുപേരെ കുടുക്കാന്‍ സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിച്ച യുവാവ് അറസ്റ്റില്‍. യുപിയിലെ ബദായൂമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. എതിരാളികളെ കുടുക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ക്രൂര കൃത്യത്തിന് മുതിര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്‌ച ബദായൂമിലെ സഹ്‌സവാന്‍ മേഖലയിലുള്ള വനത്തിലേക്ക് ഇയാള്‍ 22 കാരിയായ യുവതിയെ ബൈക്കില്‍ കൊണ്ടുപോയി. വനത്തിലേക്ക് ഇയാളുടെ ഒരു സുഹൃത്തിനേയും വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് യുവതിയെ ഇയാളുടെ സുഹൃത്ത് രണ്ടുവട്ടം ബലാത്സംഗം ചെയ്‌തു.
ക്രൂരകൃത്യത്തിന് ശേഷം ഇയാള്‍ പൊലീസിന്‍റെ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് രണ്ടുപേര്‍ തന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്‌തുവെന്ന് പറയുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ യുവതി കാര്യങ്ങള്‍ വെളിപ്പെടുത്തി. ഗ്രാമത്തിലെ എതിരാളികളായ രണ്ടുപേരെ കുടുക്കാന്‍ വേണ്ടി ഭര്‍ത്താവ് ശ്രമിച്ചുവരികയാണെന്ന് ഇവര്‍ മൊഴിനല്‍കി.
ഇതോടെയാണ് ഗൂഢാലോചന പുറത്തായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെയും ലൈംഗികാതിക്രമം നടത്തിയ സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തു. 'ഇയാള്‍ തന്‍റെ എതിരാളികളെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു, എന്നാല്‍ ഭാര്യ സത്യം വെളിപ്പെടുത്തി. രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്,' റൂറല്‍ എഎസ്‌പി സിദ്ധാര്‍ഥ് വര്‍മ പറഞ്ഞു.