ETV Bharat / bharat

ഡൽഹിയിൽ ആറ് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ - പോക്സോ

വെള്ളിയാഴ്‌ചയാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീടിന് സമീപത്തെ കമ്യൂണിറ്റി ഭക്ഷണവിതരണത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ കുട്ടിയിൽ നിന്ന് രക്തസ്രാവം വരുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരം വീട്ടുകാർ അറിയുന്നത്.

Man  Accused Of Raping 6-Year-Old In Delhi  Man Accused Of Raping 6 Year Old In Delhi Arrested  rape  pocso  ഡൽഹിയിൽ ആറ് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ  പീഡനം  പോക്സോ  ഡൽഹി പീഡനം
ഡൽഹിയിൽ ആറ് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ
author img

By

Published : Oct 24, 2021, 7:50 PM IST

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ആറ് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിലെ പ്രതി പിടിയിൽ. ഹരിയാനയിലെ റോഹ്‌തക് സ്വദേശിയാണ് പിടിയിലായത്. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.

പീഡനത്തിനിരയായ പെൺകുട്ടി ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്‌ചയാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീടിന് സമീപത്തെ കമ്യൂണിറ്റി ഭക്ഷണവിതരണത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ കുട്ടിയിൽ നിന്ന് രക്തസ്രാവം വരുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരം വീട്ടുകാർ അറിയുന്നത്. ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളാണ് കുട്ടിയുടെ പിതാവ്.

പ്രതിയെ തിരിച്ചറിയാൻ പൊലീസ് 100ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രദേശത്ത് നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് പ്രതി കുട്ടിയുമായി നിൽക്കുന്നതും കുട്ടി പ്രതിയെ പിൻതുടരുന്നതും പൊലീസ് കണ്ടെത്തി.

ഡൽഹിയിലെ രഘുബീർ നഗറിൽ താമസിക്കുന്ന പ്രതി നേരത്തെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരായ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

Also Read: പൂഞ്ച് ഏറ്റുമുട്ടൽ: രണ്ട് പൊലീസുകാർക്കും സൈനികർക്കും തീവ്രവാദിക്കും പരിക്ക്

For All Latest Updates

TAGGED:

Manrapepocso
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.