ETV Bharat / bharat

കട്ടത്താടിയില്‍ പുതിയ റെട്രോ ലുക്കില്‍ തിളങ്ങി മമ്മൂട്ടി ; ചിത്രം വൈറല്‍ - retro avatar

'ഒബ്‌സെര്‍വിങ് ആന്‍ഡ് അബ്‌സോര്‍ബിങ്' എന്ന അടിക്കുറിപ്പോടു കൂടിയാണ് മമ്മൂട്ടി തന്‍റെ റെട്രോ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരക്കുന്നത്.

റെട്രോ ലുക്കില്‍ തിളങ്ങി മമ്മൂട്ടി  മമ്മൂട്ടി  Mammootty is observing and absorbing  Mammootty  retro avatar  മെഗാസ്‌റ്റാര്‍ മമ്മൂട്ടി
കട്ടത്താടിയില്‍ പുതിയ റെട്രോ ലുക്കില്‍ തിളങ്ങി മമ്മൂട്ടി ; ചിത്രം വൈറല്‍
author img

By

Published : Aug 4, 2023, 11:37 AM IST

കൈ നിറയെ ചിത്രങ്ങളുമായി നിരവധി പ്രോജക്‌ടുകളുടെ തിരക്കിലാണിപ്പോള്‍ മെഗാസ്‌റ്റാര്‍ മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലൂടെ തന്‍റെ അഭിനയ ജീവിതത്തിലെ എട്ടാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരവും ഈ അടുത്തിടെയാണ് മമ്മൂട്ടി സ്വന്തമാക്കിയത്.

ഇപ്പോഴിതാ തന്‍റെ പുതിയ റെട്രോ ലുക്കുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി. പോസ്‌റ്റിന് പിന്നാലെ കമന്‍റുകളുമായി നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

മമ്മൂട്ടിയുടെ ഈ റെട്രോ ലുക്ക് ആരാധകരെ ആകാംക്ഷയില്‍ ആഴ്ത്തിയിരിക്കുകയാണ്. കട്ടത്താടി ലുക്കില്‍ കറുത്ത ഫുൾസ്ലീവ് ഫോർമൽ ഷർട്ടും ചാര നിറത്തിലുള്ള ബെൽ ബോട്ടം പാന്‍റ്‌സുമാണ് താരം ധരിച്ചിരിക്കുന്നത്. റെട്രോ ലുക്കിനെ പൂര്‍ണമാക്കാന്‍ കയ്യിലൊരു വാച്ചും, കഴുത്തില്‍ ഒരു സില്‍വര്‍ നെക്‌ലേസും ചാര നിറത്തിലുള്ള ഷൂസുകളും താരം ധരിച്ചിട്ടുണ്ട്. 'ഒബ്‌സെര്‍വിങ് ആന്‍ഡ് അബ്‌സോര്‍ബിങ്' എന്ന അടിക്കുറിപ്പോടു കൂടിയാണ് മമ്മൂട്ടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

Also Read: Mammootty | വൈറ്റ് ആന്‍ഡ് വൈറ്റ്, പശ്ചാത്തലത്തില്‍ ലാന്‍ഡ്-റോവറും ; സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി

മമ്മൂട്ടിയുടെ 'ഭീഷ്‌മ പർവ്വം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ക്ലിക്ക് ചെയ്‌ത ചിത്രങ്ങളാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അതേസമയം താരത്തിന്‍റെ പുതിയ പ്രോജക്‌ടുകളില്‍ നിന്നുള്ള ലുക്കാണ് ഇതെന്നാണ് ഒരുകൂട്ടം ആരാധകരുടെ വാദം. ഇതിനുള്ള ഉത്തരത്തിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടിവരും.

അതേസമയം മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്‌ടുകളില്‍ ഒന്നാണ് 'കാതൽ: ദി കോർ'. തെന്നിന്ത്യന്‍ താരം ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വേഷമാണ് സിനിമയില്‍ മമ്മൂട്ടിക്ക്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓണം റിലീസായി ഒടിടിയില്‍ ഡയറക്‌ട്‌ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ബസൂക്ക'യാണ് മമ്മൂട്ടിയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. ഡീനോ ഡെന്നിസ് ആണ് ഈ ആക്ഷന്‍ ത്രില്ലറിന്‍റെ സംവിധാനം നിര്‍വഹിക്കുക. ഒരു ആക്ഷന്‍ ചിത്രമാണ് 'ബസൂക്ക' എന്നാണ് മമ്മൂട്ടി പറയുന്നത്.

Also Read: സ്‌റ്റൈലായി ഫ്രീക്ക് ലുക്കില്‍ മമ്മൂട്ടി; ബസൂക്കയുടെ ഫാന്‍ മെയ്‌ഡ്‌ പോസ്റ്റര്‍ വൈറല്‍

'ആസ്വാദകരെ അമ്പരപ്പിക്കുന്ന ഒരു തിരക്കഥ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു ആക്ഷന്‍ ചിത്രമായ 'ബസൂക്ക' വിവേകികളുടെ ഗെയിം കൂടിയാണ് പറയുന്നത്. കൂടാതെ ശക്തമായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങളും ഉണ്ട്. വളരെ നന്നായി ഒരുക്കിയ തിരക്കഥ ആണിത്. 'ബസൂക്ക'യിലെ എന്‍റെ കഥാപാത്രം എന്നെ വളരെ രസകരമായ ഒരു യാത്രയിലേക്ക് കൊണ്ടു പോകുമെന്ന് ഉറപ്പാണ്' -ഇപ്രകാരമാണ് ബസൂക്കയെ കുറിച്ച് മമ്മൂട്ടി മുമ്പൊരിക്കല്‍ പറഞ്ഞത്.

'കണ്ണൂര്‍ സ്‌ക്വാഡ്' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. ഛായാഗ്രാഹകന്‍ റോബി രാജ് വര്‍ഗീസ് ആണ് ഈ ക്രൈം ത്രില്ലറിന്‍റെ സംവിധാനം. സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തീകരിച്ചിരുന്നു.

'ഭീഷ്‌മ പര്‍വ്വം' സംവിധായകന്‍ അമല്‍ നീരദുമായി അടുത്തിടെ മമ്മൂട്ടി കൂടിക്കാഴ്‌ച നടത്തിയിരുന്നു. 'ബിലാലി'ന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്. 'ബിഗ് ബി'യുടെ രണ്ടാം ഭാഗത്തിനായാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്.

Also Read: കണ്ണൂര്‍ സ്‌ക്വാഡിലെ നാലംഗ സംഘം എത്തി! അല്‍പം ഗൗരവത്തിലാണ് മമ്മൂട്ടിയും ടീമും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.