ETV Bharat / bharat

നന്ദിഗ്രാമിലെ തോല്‍വി; മമതയുടെ ഹര്‍ജി ഹൈക്കോടതിയില്‍ - Mamata Banerjee

നന്ദിഗ്രാമില്‍ 1700 വോട്ടുകള്‍ക്കാണ് മമത ബാനര്‍ജി പരാജയപ്പെട്ടത്.

മമത ബാനര്‍ജി  ബിജെപി നേതാവ് സുവേന്ദു അധികാരി  നിയമസഭ തെരഞ്ഞെടുപ്പ്  Calcutta HC  കൊല്‍ക്കത്ത ഹൈക്കോടതി  Mamata Banerjee  Nandigram Assembly poll
മമതയുടെ ഹര്‍ജി ഹൈക്കോടതിയില്‍
author img

By

Published : Jun 18, 2021, 7:19 AM IST

കൊല്‍ക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിലെ ജയത്തിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് മമത ഹര്‍ജി സമര്‍പ്പിച്ചത്. 1700 വോട്ടുകള്‍ക്കാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സുവേന്ദുവിനോട് മമത ബാനര്‍ജി പരാജയപ്പെട്ടത്.

മെയ് രണ്ടിനാണ് വോട്ടെണ്ണല്‍ നടന്നത്. വോട്ടെണ്ണലിന്‍റെ അവസാനഘട്ടത്തില്‍ സെര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്ന് മമത ആരോപിച്ചിരുന്നു. ഗവർണർ ആദ്യം തന്നെയാണ് അഭിനന്ദിച്ചത്. പിന്നീട് പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് തെരഞ്ഞെടുപ്പ് ഓഫിസർക്കു നേരെ ഭീഷണികൾ ഉയർന്നിരുന്നെന്നും മമത ആരോപിച്ചിരുന്നു.

റീക്കൗണ്ടിങ് നടത്തിയാൽ ജീവൻ അപകടത്തിലാകുമെന്നും കുടുംബം ഇല്ലാതാക്കുമെന്നുമടക്കമുള്ള ഭീഷണി സന്ദേശം റിട്ടേണിങ് ഓഫിസർക്ക് ലഭിച്ചു. അതിനാൽ റീക്കൗണ്ടിങ്ങിന് നിർദേശിക്കാനാകില്ലെന്ന് അദ്ദേഹം അയച്ച സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെയാണ് കോടതിയെ സമീപിച്ചത്.

ALSO READ: നന്ദിഗ്രാമിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നതായും കോടതിയെ സമീപിക്കുമെന്ന് മമത ബാനർജി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.