കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തിങ്കളാഴ്‌ച മുതൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. കാലിന് പരിക്കേറ്റതിനാൽ വീൽചെയറിൽ ആണ് പ്രചാരണം.
പുരുലിയ ജില്ലയിലെ ബാഗ്‌മുണ്ടിയിലെ ജൽദ പ്രദേശം, ബലരാംപൂർ റത്താല മൈതാനം എന്നിവിടങ്ങളിൽ മമത ബാനർജി ജനങ്ങളെ അഭിസംബോധന ചെയ്യും. ബങ്കുര, ഝാർഗ്രാം എന്നീ ജില്ലകൾ സന്ദർശിക്കുമെന്നും മുൻപ് അറിയിച്ചിരുന്നു. ബുധനാഴ്‌ച നന്ദിഗ്രാമിൽ വച്ച് പരിക്കേറ്റ മമത ബാനർജി വെള്ളിയാഴ്‌ചയാണ് ആശുപത്രി വിട്ടത്.