ETV Bharat / bharat

പ്രധാനമന്ത്രി വിളിച്ച കൊവിഡ് അവലോകന യോഗത്തിൽ മമത ബാനർജി പങ്കെടുക്കും - west bengal covid review meeting

കഴിഞ്ഞ മാസങ്ങളിൽ നടന്ന പല കൊവിഡ് അവലോകന യോഗങ്ങളിലും മമത ബാനർജി പങ്കെടുത്തിരുന്നില്ല.

കൊവിഡ് അവലോകന യോഗം  ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി  പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗം  കൊവിഡ് അവലോകന യോഗം  കൊവിഡ് വിശകലന യോഗം  കൊവിഡ് യോഗത്തിൽ മമതാ ബാനർജി പങ്കെടുക്കും  മമതാ ബാനർജി കൊവിഡ് യോഗത്തിൽ പങ്കെടുക്കും  mamatha banerjee attend covid review meeting  covid review meeting news  PM covid review meeting  west bengal covid review meeting  WB covid review meeting
പ്രധാനമന്ത്രി വിളിച്ച കൊവിഡ് അവലോകന യോഗത്തിൽ മമതാ ബാനർജി പങ്കെടുക്കും
author img

By

Published : May 20, 2021, 11:59 AM IST

Updated : May 20, 2021, 12:11 PM IST

കൊൽക്കത്ത: കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താനായി പ്രധാനമന്ത്രി വിളിച്ചു ചേർക്കുന്ന യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കും. പ്രധാനമന്ത്രി 26ന് വിളിച്ചു ചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. സംസ്ഥാന ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഒമ്പത് ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാർ എന്നിവർ വെബ് കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുക്കും.

കഴിഞ്ഞ മാസങ്ങളിൽ നടന്ന പല യോഗങ്ങളിലും മമതാ ബാനർജി പങ്കെടുത്തിരുന്നില്ല. കൊവിഡ് സാഹചര്യം വിലയിരുത്താനായി ഏപ്രിൽ 8നും 17നും ചേർന്ന യോഗങ്ങളിലാണ് മമതാ ബാനർജി പങ്കെടുക്കാതിരുന്നത്. ചത്തീസ്‌ഗഢ്, ഹരിയാന, കേരളം, മഹാരാഷ്‌ട്ര, ഒഡീഷ, പുതുച്ചേരി, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ജില്ലാ മജിസ്‌ട്രേറ്റുകളുമായി പ്രധാനമന്ത്രി സംവദിക്കും.

ALSO READ: മമത ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു

Last Updated : May 20, 2021, 12:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.