കൊൽക്കത്ത: മമത ബാനർജിക്ക് ബെംഗാളിന്‍റെ വികസനത്തിൽ താല്പര്യമില്ലെന്നും ഗുണ്ടകളെയും കൊള്ളക്കാരെയും പ്രോത്സാഹിപ്പിക്കലാണ് ജോലിയെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമ ബംഗാളിൽ ടിഎം.സി ഭരണം അവസാനിക്കുന്നതിനുള്ള സമയം ആഗതമായി. വികസനത്തിന്‍റെയും പുരോഗതിയുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിടാൻ 35 ദിവസത്തിനുശേഷം ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ആംഫാൻ ചുഴലിക്കാറ്റിനെ തുടർന്ന് നഷ്ടപരിഹാരമായി കേന്ദ്രസർക്കാർ നൽകിയ തുക ടിഎംസി കൊള്ളയടിച്ചെന്നും യോഗി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് 1,000 കോടി രൂപ നൽകിയിരുന്നുവെങ്കിലും പണം ഒരിക്കലും ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും ടിഎംസി നേതാക്കൾ കൊള്ളയടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.