കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും മത്സരിക്കാനൊരുങ്ങുന്നു. മമത ആദ്യം മത്സരിച്ചിരുന്ന ഭവാനിപുർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. മുൻ അനുയായിയും പിന്നീട് ബിജെപി സ്ഥാനാർഥിയുമായ സുവേന്ദു അധികാരിക്കെതിരെ മമത നന്ദിഗ്രാമിൽ മത്സരിച്ചെങ്കിലും തോറ്റിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും മത്സരിക്കുന്നത്. ഭവാനിപുരിൽ നിന്നും ജയിച്ച തൃണമൂൽ എംഎൽഎ ഷോഭൻദേബ് ചതോപാധ്യായ മമതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടി രാജിവച്ചു. മമതയുടെ മണ്ഡലം കൂടിയാണ് ഭവാനിപുർ. 2011 ലും 2016 ലും ഭവാനിപുരിൽ നിന്നാണ് മമത മത്സരിച്ച് ജയിച്ചത്.
Also Read:കേന്ദ്രസർക്കാർ കർഷകരുടെ ഭാവിവെച്ചാണ് കളിക്കുന്നതെന്ന് സോണിയ ഗാന്ധി
തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരും. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും സന്തോഷത്തോടെ രാജിവെയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആറുമാസത്തിനുള്ളിൽ മമത ഭവാനിപുരിൽ നിന്നും മത്സരിക്കുമെന്ന് ചതോപാധ്യായ പറഞ്ഞു. ചതോപാധ്യായയുടെ രാജി സ്വീകരിച്ചതായി സ്പീക്കർ ബിമാൻ ബന്ദോപാധ്യായ പറഞ്ഞു.
Also Read:മാധ്യമപ്രവ്രര്‍ത്തകര്‍ക്ക് ഉടന്‍ വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
നിലവിൽ കൃഷിമന്ത്രിയായ അദ്ദേഹം 6 മാസം മന്ത്രിയായി തുടരും. ആറുമാസത്തിനുള്ളിൽ അദ്ദേഹവും മറ്റേതെങ്കിലും സീറ്റിൽ നിന്ന് മത്സരിച്ചേക്കും. തുടർച്ചയായ മൂന്നാം തവണയും മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ജയിച്ചെങ്കിലും മമതയുടെ പരാജയം തിരിച്ചടിയായിരുന്നു. നന്ദിഗ്രാമിൽ നിസാര വോട്ടുകൾക്കാണ് സുവേന്ദു അധികാരിയോട് മമത തോറ്റത്.