ETV Bharat / bharat

'ഗവര്‍ണര്‍ രാജി'നെതിരായ പോരാട്ടത്തിന് മമതയുടെ പിന്തുണ; സ്റ്റാലിനെ ഫോണില്‍ വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി - തമിഴ്‌നാടിന് മമതയുടെ പിന്തുണ

പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ ഭരണപ്രതിസന്ധിയുണ്ടാക്കുന്ന ഗവര്‍ണര്‍മാരുടെ നീക്കത്തിനെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന് തമിഴ്‌നാട് ആഹ്വാനം ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായാണ് മമത സ്റ്റാലിനെ ഫോണില്‍ വിളിച്ച് പിന്തുണയറിയിച്ചത്

Mamata talks to Stalin  mamata banerjee calls mk stalin  governor raj  mamata calls mk stalin talked about governor raj  മമതയുടെ പിന്തുണ  സ്റ്റാലിനെ ഫോണില്‍ വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി  ഫോണില്‍ വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി
മമതയുടെ പിന്തുണ
author img

By

Published : Apr 20, 2023, 10:45 PM IST

ചെന്നൈ\ കൊല്‍ക്കത്ത: നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ മാറ്റിവയ്‌ക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്കെതിരായ ഒന്നിച്ചുള്ള പോരാട്ടത്തിന് തമിഴ്‌നാടിന് മമതയുടെ പിന്തുണ. ഗവര്‍ണര്‍ക്കെതിരായ തന്ത്രം മെനയാൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഫോണില്‍ ബന്ധപ്പെട്ടു. കേന്ദ്രസർക്കാർ ഗവർണർ പദവി ഉപയോഗിച്ച് തങ്ങളെ വേട്ടയാടുന്നെന്ന് രാജ്യത്തെ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായമുള്ള സാഹചര്യത്തിലാണ് മമത സ്റ്റാലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചത്.

സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന ഈ സാഹചര്യം കണക്കിലെടുത്ത് ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ നേരത്തേ ആഹ്വാനം ചെയ്‌തിരുന്നു. ഇക്കാര്യത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഒത്തുചേർന്ന് തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മമത സ്റ്റാലിനുമായി സംസാരിച്ചു. ബുധനാഴ്‌ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച് ഇരുവരും ദീർഘനേരം സംസാരിച്ചത്.

ALSO READ | 'ഗവര്‍ണര്‍ രാജി'നെതിരെ ഒന്നിച്ച് കേരളവും തമിഴ്‌നാടും ; മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് സ്റ്റാലിനോട് പിണറായി

മമത ബാനര്‍ജിയുമായി സംസാരിച്ച കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യാഴാഴ്‌ച സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരായ നീക്കത്തില്‍ ഐക്യദാർഢ്യം അറിയിക്കാൻ ബഹുമാനപ്പെട്ട ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഫോണിൽ ബന്ധപ്പെട്ടു. എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെയും യോഗം ചേർന്ന് തീരുമാനമെടുക്കാൻ അവര്‍ നിർദേശിച്ചു' - എംകെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

പ്രതിപക്ഷത്തിന് കത്തയച്ച് എംകെ സ്റ്റാലിൻ: ഗവർണർക്ക് അയച്ച ബില്ലുകളുടെ അംഗീകാരത്തിന് സമയപരിധി നിശ്ചയിക്കുന്ന പ്രമേയം അടുത്ത കാലത്ത് തമിഴ്‌നാട് നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് അതാത് സംസ്ഥാനങ്ങളിലും സമാനമായ പ്രമേയങ്ങൾ പാസാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തയച്ചിരുന്നു.

ALSO READ | 'ഗവര്‍ണറെ പുറത്താക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യും' ; ആര്‍എന്‍ രവിക്കെതിരെ പ്രമേയം അവതരിപ്പിച്ച് സ്റ്റാലിന്‍

ജനാധിപത്യം വലിയ അപകടത്തിലാണെന്നും ഈ സമയത്തെ നീക്കം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും സ്റ്റാലിൻ ഈ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ നിരവധി പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സ്റ്റാലിന്‍ ഫോണില്‍ സംസാരിച്ചു. അടുത്ത നിയമസഭയിൽ ഗവര്‍ണറുടെ നീക്കത്തിനെതിരായ ബിൽ കൊണ്ടുവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉറപ്പുനൽകിയിട്ടുണ്ട്.

ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാടിന്‍റെ പ്രമേയം: ബില്ലുകൾക്ക് അംഗീകാരം നല്‍കാത്ത ഗവർണർ ആർഎൻ രവിയുടെ നടപടിക്കെതിരെ, നിയമസഭയിൽ ഏപ്രില്‍ 10നാണ് തമിഴ്‌നാട് പ്രമേയം പാസാക്കിയത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാരും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും അടിയന്തര നിർദേശം നൽകണമെന്നാണ് പ്രമേയത്തിലെ ആവശ്യം. തമിഴ്‌നാട് ഗവർണർ ആർഎൻ രവിയും എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഈ നീക്കം. ഗവര്‍ണറെ സംസ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും സ്റ്റാലിന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.