കൊൽക്കത്ത: കൽക്കരി അഴിമതിക്കേസിൽ തന്‍റെ അനന്തരവനും ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷണം ഏർപ്പെടുത്തിയ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി നേതാക്കളിൽ പലരും കൽക്കരി മാഫിയയുമായി കൈകോർത്തു പ്രവർത്തിക്കുന്നതായി മമത ആരോപിച്ചു. മോദി സർക്കാരുടെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടാൻ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും മുന്നോട്ട് വരണമെന്നും അവർ നിർദേശിച്ചു.
ബിജെപിക്കും കേന്ദ്ര സർക്കാരിനും തങ്ങളോട് രാഷ്ട്രീയപരമായി പോരാടാനാവില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി പാർട്ടി പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ അഭിഷേക് ബാനർജിക്കും മറ്റുള്ളവർക്കുമെതിരെ കേന്ദ്ര ഏജൻസികളെയാണ് പാർട്ടി ഉപയോഗിക്കുന്നത്. എന്നാൽ ഇതിലൂടെയൊന്നും തങ്ങളെ ഭയപ്പെടുത്താനാവില്ലെന്നും ബിജെപി സർക്കാരിനെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മമത പ്രതികരിച്ചു. അഭിഷേക് ബാനർജിക്കും ഭാര്യക്കുമെതിരായ ഇഡിയുടെ സമൻസിനെ തുടർന്ന് കേന്ദ്രത്തിനെതിരെ സംസാരിക്കുകയായിരുന്നു മമത.
ALSO READ: അഭിഷേക് ബാനര്‍ജിയെയും ഭാര്യയേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി