ETV Bharat / bharat

'രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുപകരം നടത്തുന്നത് ഗൂഢാലോചന'; അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി - പുൽവാമ ഭീകരാക്രമണക്കേസിൽ സമഗ്രമായ അന്വേഷണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 35 സീറ്റുകള്‍ നല്‍കിയാല്‍ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു

Mamata Banerjee attacks Amit Shah  Amit Shah conspiring to dislodge Bengal govt  Pulwama terror attack case  Mamata Banerjee against Amit shah  Amit shah about West Bengal Government  Mamata Banerjee  Amit shah  Mamata Banerjee hits Amit shah  Trinamool Congress  രാജ്യത്തിന്‍റെ സുരക്ഷ  അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി  അമിത് ഷാ  മമത ബാനര്‍ജി  മമത  ലോക്‌സഭ തെരഞ്ഞെടുപ്പ്  തൃണമൂല്‍  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി  കേന്ദ്ര ആഭ്യന്തരമന്ത്രി  പുൽവാമ ഭീകരാക്രമണക്കേസിൽ സമഗ്രമായ അന്വേഷണം  പുൽവാമ ഭീകരാക്രമണം
അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി
author img

By

Published : Apr 17, 2023, 7:51 PM IST

കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം സമ്മാനിച്ചാല്‍ തൃണമൂല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷാ ഗൂഡാലോചന നടത്തുകയാണെന്ന് മമത കുറ്റപ്പെടുത്തി. ഏത് നിയമപ്രകാരം സംസ്ഥാന സർക്കാരിനെ പുറത്താക്കുന്നതിനെക്കുറിച്ചാണ് ഷാ സംസാരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകര്‍ക്ക് മുന്നില്‍ അവര്‍ പ്രതികരിച്ചു.

പുല്‍വാമയില്‍ അന്വേഷണം വേണം: ആഭ്യന്തരമന്ത്രി ഭരണഘടനാപരമായ മാനദണ്ഡങ്ങൾ ലംഘിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുപകരം ഗൂഢാലോചനയാണ് അദ്ദേഹം നടത്തുന്നത്. ഭരണഘടന മാറ്റുകയാണോ ഉദ്യേശമെന്നും മമത ബാനര്‍ജി ചോദിച്ചു. തങ്ങൾ ഇന്ത്യൻ സൈന്യത്തെ ബഹുമാനിക്കുകയും അവരുടെ ത്യാഗത്തിൽ അഭിമാനിക്കുകയും ചെയ്യുന്നുവെന്നും അതിനാല്‍ തന്നെ പുൽവാമ ഭീകരാക്രമണക്കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത: ബംഗാളില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്രത്തിനെ വിമര്‍ശിക്കാനും മമത മറന്നില്ല. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ നേരിടാൻ കേന്ദ്രം 151 ടീമുകളെ അയച്ചു. തങ്ങളുടെ പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി. ഇപ്പോൾ ഈയിടെ നടന്ന രാമനവമിയിലുണ്ടായ അക്രമങ്ങളിൽ താൻ ഞെട്ടിപ്പോയി എന്നും മമത ബാനര്‍ജി പറഞ്ഞു. ബംഗാളിൽ സർക്കാരുമായി നേരിട്ട് ബന്ധമില്ലാത്ത എന്തെങ്കിലും സംഭവിക്കുമ്പോൾ കേന്ദ്ര സംഘത്തെ അയക്കുന്നുവെന്നും, എന്നാൽ ജമ്മു കശ്‌മീരില്‍ ജവാൻമാർ കൊല്ലപ്പെട്ട സംഭവങ്ങളില്‍ എത്ര കേന്ദ്ര സംഘങ്ങളെ അയച്ചുവെന്നും മമത കുറ്റപ്പെടുത്തി.

അമിത് ഷായുടെ വെല്ലുവിളി: കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ രംഗത്തെത്തിയത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്നുള്ള 42 സീറ്റുകളില്‍ 35 എണ്ണം ബിജെപിക്ക് നല്‍കിയാല്‍ 2025 ല്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിർഭം ജില്ലയിലെ സൂരിയിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയായിരുന്നു അമിത്‌ ഷായുടെ പ്രതികരണം.

2024ല്‍ ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ 2025 ന് മുമ്പ് ഈ സര്‍ക്കാര്‍ തകര്‍ന്നിരിക്കുമെന്നും ബിജെപിക്ക് മാത്രമെ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. ദീദി-ഭായ്‌പോ (മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേകും) അക്രമങ്ങളെ തടുക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്നും ബിജെപിക്ക് മാത്രമെ അനധികൃത കുടിയേറ്റം, പശുക്കടത്ത്, അഴിമതി എന്നിവ തടയാൻ കഴിയൂ എന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.

ആക്രമണങ്ങളില്‍ പ്രതികരിച്ച്: രാമനവമി ആഘോഷങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാളില്‍ അരങ്ങേറിയ അക്രമങ്ങളിലും അമിത് ഷാ പ്രതികരിച്ചിരുന്നു. മമത ബാനർജി സർക്കാരിന്‍റെ പ്രീണന നയങ്ങൾ മൂലമാണ് രാമനവമിക്കിടെ ആക്രമണങ്ങള്‍ നടന്നതെന്നും ഹൗറയിലെയും റിശ്രയിലെയും അക്രമങ്ങള്‍ക്ക് കാരണം തൃണമൂല്‍ സര്‍ക്കാര്‍ കാഴ്‌ചക്കാരായി മാത്രം ഒതുങ്ങി നിന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അധികാരത്തില്‍ വന്നാല്‍ രാമനവമി റാലിക്കിടെ അക്രമം നടത്താന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.