ETV Bharat / bharat

മലുതി എന്ന ക്ഷേത്രങ്ങളുടെ ഗ്രാമം - ക്ഷേത്രങ്ങളുടെ ഗ്രാമം

ജാര്‍ഖണ്ഡിലെ ദുംകാ ജില്ലായിൽ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ശിക്കാരിപാടയിലാണ് ഗുപ്ത്കാശി എന്ന മലുതി ഗ്രാമം സ്ഥിതി ചെയ്യുന്നത്.

Maluthi the village of temples  മലുതി എന്ന ക്ഷേത്രങ്ങളുടെ ഗ്രാമം  ഗുപ്ത് കാശി  Gupta Kashi  ക്ഷേത്രങ്ങളുടെ ഗ്രാമം  village of temples
മലുതി
author img

By

Published : Feb 15, 2021, 6:00 AM IST

റാഞ്ചി: കാശിയെ കുറിച്ച് നിങ്ങള്‍ ധാരാളം കേട്ടിരിക്കാം. ഭഗവാൻ ശിവന്‍റെ ക്ഷേത്രമുള്ള കാശി വളരെ പ്രസിദ്ധമാണ്. ശിവന്‍റെ ജ്യോതിർലിംഗമുള്ള വരാണസിയും പ്രശസ്തമാണ്. എന്നാല്‍ ഗുപ്ത് കാശിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

ജാർഖണ്ഡിലെ ദുംകാ ജില്ലായിൽ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ശിക്കാരിപാടയിലാണ് ഗുപ്ത്കാശി എന്ന മലുതി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തില്‍ 17-ാം നൂറ്റാണ്ടിലെ 108 ക്ഷേത്രങ്ങളാണുള്ളത്. എന്നാല്‍ അവയില്‍ 72 എണ്ണം മാത്രമാണ് ഇപ്പോള്‍ നിലനിൽക്കുന്നുള്ളു. മറ്റുള്ളവയൊക്കെ ക്ഷയിച്ചു പോയിരിക്കുന്നു. 72 ക്ഷേത്രങ്ങളില്‍ 58 എണ്ണവും ഭഗവാന്‍ ശിവന്‍റെ ക്ഷേത്രങ്ങളാണ്. അതുകൊണ്ടാണ് ഈ ഗ്രാമത്തെ ഗുപ്ത് കാശി എന്ന് വിളിക്കുന്നത്.

മലുതി എന്ന ക്ഷേത്രങ്ങളുടെ ഗ്രാമം

ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ ക്ഷേത്രങ്ങളുടെ സ്ഥാനമായതിനാല്‍ മലുതിയെ ക്ഷേത്രങ്ങളുടെ ഗ്രാമം എന്നും വിളിക്കുന്നു. പശ്ചിമ ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന ബീര്‍ഭും മേഖലയിലെ രാജാവായിരുന്ന രാജാ ബസന്ത് റായും അദ്ദേഹത്തിന്‍റെ പിന്‍ഗാമികളുമാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. മല്ലാ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. അതിനാല്‍ മല്ലാഹതി എന്ന പേരിലും ഇവിടം പ്രസിദ്ധമാണ്. ഇതാണ് പിന്നീട് മലുതി ആയി മാറിയത്. മലുതിയിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും കളിമണ്ണ് കൊണ്ട് നിര്‍മിച്ചവയാണ്. രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകള്‍ ശിൽപങ്ങളിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. 15 മുതല്‍ 60 അടി വരെയാണ് ക്ഷേത്രങ്ങളുടെ ഉയരം. ചെറിയ ഇഷ്ടികകളും കളിമണ്ണും ഉപയോഗിച്ചാണ് ക്ഷേത്രങ്ങള്‍ പണിതിരിക്കുന്നത്.

ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണവും സംരക്ഷണ പരിപാടികളുമെല്ലാം ബിഹാറിന്റെ ഏകീകരണ കാലഘട്ടം മുതല്‍ ആരംഭിച്ചതാണ്. എന്നാല്‍ അത് വളരെ സാവധാനമാണ് മുന്നോട്ട് പോയത്. 2015 ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ ഈ ക്ഷേത്രങ്ങളുടെ ഒരു ടാബ്ലോ അവതരിപ്പിക്കുകയും അതിന് രണ്ടാം സമ്മാനം ലഭിക്കുകയും ചെയ്ത ശേഷമാണ് മലുതിയെ കുറിച്ച് പുറം അറിയാന്‍ തുടങ്ങിയത്. ക്ഷേത്രങ്ങളുടെ ഗ്രാമമായ മലുതിയില്‍ എത്തിച്ചേരുവാന്‍ വളരെ എളുപ്പമാണ്. വിശ്വാസത്തിന്റെ ഒരു കേന്ദ്രം എന്നതിനു പുറമെ പൈതൃകങ്ങളില്‍ തല്‍പ്പരരായിട്ടുള്ളവര്‍ക്കും ഇത് മഹത്തായ ഒരു ഇടമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.