മുംബൈ : മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കി മിലിന്ദ് ദേവ്റ പാര്‍ട്ടി വിട്ടു. രാഹുലിന്‍റെ ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങുന്ന അതേ ദിവസം തന്നെയാണ് ഈ പ്രഖ്യാപനം പുറത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ് (Major set back to congress in Maharasthra). മുന്‍ പാര്‍ലമെന്‍റംഗം കൂടിയായ മിലിന്ദ് രാവിലെ സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് താന്‍ കോണ്‍ഗ്രസ് അംഗത്വം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത് (Milind Deora quits Congress).
കോണ്‍ഗ്രസിന്‍റെ താരനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി ദേവ്റയുടെ മകനാണ് മിലിന്ദ് (Congress stalwart Murali Deora's son). തന്‍റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായം ഇവിടെ അവസാനിക്കുകയാണെന്നാണ് മിലിന്ദ് കുറിച്ചിട്ടുള്ളത്. പാര്‍ട്ടി അംഗത്വം താന്‍ രാജിവയ്ക്കുകയാണ്. പാര്‍ട്ടിയുമായി തന്‍റെ കുടുംബത്തിനുള്ള അഞ്ചര പതിറ്റാണ്ട് കാലത്തെ ബന്ധം ഇവിടെ ഉപേക്ഷിക്കുന്നു. തനിക്ക് വര്‍ഷങ്ങളായി നല്ല പിന്തുണ നല്‍കി വന്നിരുന്ന നേതാക്കളോടും സഹപ്രവര്‍ത്തകരോടും ഭാരവാഹികളോടും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
മിലിന്ദ് പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹം കുറച്ച് നാളായി ശക്തമായിരുന്നു. എന്നാല്‍ ഇന്നലെ ഇതിനെയല്ലാം തള്ളി മിലിന്ദ് രംഗത്ത് എത്തിയിരുന്നു. ശിവസേന ഉദ്ധവ് പക്ഷത്തോടുള്ള കൂറ് മിലിന്ദ ഉപേക്ഷിച്ചെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഷിന്‍ഡെ പക്ഷത്തേക്ക് ചേക്കേറാനാണ് സാധ്യത.
ദക്ഷിണ മുംബൈ ലോക്‌സഭ സീറ്റുമായി താക്കറെയുമായി മിലിന്ദിന് ചില പിണക്കങ്ങള്‍ ഉണ്ടായെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പതിറ്റാണ്ടുകളായി ദേവ്റെ കുടുംബം കൈവശം വച്ചിരിക്കുന്ന സീറ്റില്‍ ഇക്കുറി താക്കറെ പിടിച്ച് വാങ്ങുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് കൊണ്ട് തന്നെ സുരക്ഷിത താവളമെന്ന നിലയില്‍ ഷിന്‍ഡെ പക്ഷത്തേക്ക് ചാഞ്ഞു എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഘടക കക്ഷികളുമായി ഇത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ദേവ്റെയുട വിശദീകരണം.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അതികായനായ ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപിയും കോണ്‍ഗ്രസും ശിവസേന ഉദ്ധവ് പക്ഷവും മഹാവികാസ് അഘാടി സഖ്യത്തിന്‍റെ ഭാഗമാണ്. ഉദ്ധവ് പക്ഷത്തെ അരവിന്ദ് സാവന്താണ് ദക്ഷിണ മുംബൈയിലെ ഇപ്പോഴത്തെ ലോക്‌സഭാംഗം. ബിജെപിയും ശിവസേനയും സഖ്യത്തില്‍ മത്സരിച്ച കഴിഞ്ഞ രണ്ട് തവണയും മിലിന്ദിനെയാണ് സാവന്ത് പരാജയപ്പെടുത്തിയത്.
ശിവസേന പിളരുകയും ഷിന്‍ഡെ പക്ഷം ബിജെപിയുമായും ഉദ്ധവ് വിഭാഗം കോണ്‍ഗ്രസുമായി സഖ്യത്തിലാകുകയും ചെയ്‌തതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞു. മിലിന്ദിനെക്കാള്‍ വിജയ സാധ്യത കൂടുതല്‍ തൊഴിലാളി യൂണിയന്‍ നേതാവും വോട്ടര്‍മാരുമായി കൂടുതല്‍ അടുപ്പമുള്ള സിറ്റിങ് എംപിയുമായ അരവിന്ദ് സാവന്തിനാണെന്ന് ഉദ്ധവ് പക്ഷം കരുതുന്നു. ദക്ഷിണ മുംബൈ സീറ്റിന് നേതാക്കള്‍ ആവര്‍ത്തിച്ച് അവകാശം ഉന്നയിച്ചതില്‍ മിലിന്ദിന് അസംതൃപ്‌തി ഉണ്ടായിരുന്നു.
പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തോട് താന്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കഴിഞ്ഞ ദിവസം മിലിന്ദ് പ്രതികരിച്ചിരുന്നു. തന്നെ പിന്തുണയ്ക്കുന്നവരുടെ വാക്കുകള്‍ താന്‍ അനുസരിക്കുമെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുംബൈ സൗത്തില്‍ നിന്ന് 2004ലും 2009ലും മിലിന്ദ് ലോക്‌സഭയിലെത്തിയിരുന്നു.