ETV Bharat / bharat

'അത്യധികം ആവേശം! ഗുണ്ടൂര്‍ കാരം'; ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നില്‍ - മഹേഷ് ബാബു

പിതാവിന്‍റെ ജന്മവാർഷിക ദിനത്തില്‍ തന്‍റെ പുതിയ സിനിമയുടെ ടൈറ്റിലും ടീസറും പങ്കുവച്ച് മഹേഷ് ബാബു.

Mahesh Babu starrer SSMB28 titled  Mahesh Babu starrer SSMB28  Mahesh Babu  SSMB28 titled  SSMB28  SSMB28 titled Guntur Kaaram  Guntur Kaaram  Guntur Kaaram teaser  Mahesh Babu paid tribute to his father  Guntur Kaaram theatre release  Mosagalakku Mosagadu re release  More about legend actor Krishna  ഗുണ്ടൂര്‍ കാരം  ഗുണ്ടൂര്‍ കാരം ടീസര്‍  അച്ഛന്‍റെ ജന്മദിനത്തില്‍ ടൈറ്റിലും ടീസറും പുറത്ത്  മഹേഷ് ബാബു  ഗുണ്ടൂര്‍ കാരം ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍
ഗുണ്ടൂര്‍ കാരം ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍
author img

By

Published : Jun 1, 2023, 6:55 PM IST

Mahesh Babu paid tribute to his father: തന്‍റെ പിതാവിനെ ആദരിച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു. അച്ഛന്‍റെ ജന്മദിനത്തിൽ തന്‍റെ പുതിയ സിനിമയുടെ ടൈറ്റിലും ടീസറും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മഹേഷ്‌ ബാബു. 'ഇന്ന് കൂടുതൽ സവിശേഷമാണ്! ഇത് താങ്കള്‍ക്ക് വേണ്ടിയുള്ളതാണ് നന്നാ' -ഇപ്രകാരമായിരുന്നു പിതാവിനെ ആദരിച്ച് കൊണ്ടുള്ള മഹേഷ്‌ ബാബുവിന്‍റെ ആദ്യ ട്വീറ്റ്.

SSMB28 titled Guntur Kaaram: അടുത്ത പോസ്‌റ്റില്‍ താരം തന്‍റെ പുതിയ പ്രോജക്‌ടിന്‍റെ ടൈറ്റിലും ടീസറും പങ്കുവച്ചു. 'ഗുണ്ടൂര്‍ കാരം' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. 'അത്യധികം ആവേശം! ഗുണ്ടൂര്‍ കാരം' -ടൈറ്റില്‍ പങ്കുവെച്ച്‌ താരം കുറിച്ചു.

Guntur Kaaram teaser: ഒരു മിനിറ്റ് അടങ്ങുന്നതാണ് 'ഗുണ്ടൂര്‍ കാരം' ടീസര്‍. യൂട്യൂബ്‌ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് ടീസര്‍. മഹേഷ്‌ ബാബുവിന്‍റെ സ്‌റ്റൈലിഷ് ആക്ഷന്‍ രംഗമാണ് ടീസറില്‍ ദൃശ്യമാകുന്നത്. ടീസറിന്‍റെ തുടക്കത്തില്‍ കയ്യില്‍ ഒരു വടിയുമായാണ് മഹേഷ് ബാബു പ്രത്യക്ഷപ്പെടുന്നത്. ശേഷം താരത്തിന്‍റെ അത്യുഗ്രന്‍ ആക്ഷൻ രംഗങ്ങളാണ് ടീസറില്‍ കാണാനാവുക. ഇതിഹാസ താരം കൃഷ്‌ണയെ അനുസ്‌മരിച്ച് കൊണ്ടാണ് ടീസർ അവസാനിക്കുന്നത്.

SSMB28 എന്നായിരുന്നു സിനിമയ്‌ക്ക് താൽക്കാലികമായി പേരിട്ടിരുന്നത്. ത്രിവിക്രം ശ്രീനിവാസ് ആണ് സംവിധാനം. നേരത്തെ 'അത്താടു', 'ഖലേജ' എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ത്രിവിക്രവും മഹേഷ് ബാബുവും സഹകരിച്ചിട്ടുണ്ട്. നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷം 'ഗുണ്ടൂര്‍ കാരം' എന്ന ബിഗ്‌ ബജറ്റിന് വേണ്ടിയാണ് ഈ കൂട്ടുകെട്ട് വീണ്ടും സംഭവിക്കുന്നത്.

Guntur Kaaram theatre release: പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. എസ് തമൻ സംഗീതവും നിര്‍വഹിക്കും. സംക്രാന്തി ദിനത്തോടനുബന്ധിച്ച് 2024 ജനുവരി 13നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Also Read: ബൈസെപ്‌സ്‌ ചിത്രം പങ്കുവച്ച് മഹേഷ് ബാബു; പ്രതികരിച്ച് ഭാര്യ നമ്രത ശിരോദ്‌കര്‍

Mosagalakku Mosagadu re release: കൃഷ്‌ണയുടെ ജന്മ വാര്‍ഷികത്തോടനുബന്ധിച്ച്, താരത്തോടുള്ള ആദരസൂചകമായി, 'മൊസഗല്ലക്കു മൊസഗാഡു' റീ റിലീസ് ചെയ്‌തിരുന്നു. 4K വീഡിയോ റെസലൂഷനിലാണ് ചിത്രം റി റിലീസിനെത്തിയത്. കൃഷ്‌ണയുടെ മെഗാഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ആക്ഷൻ വെസ്‌റ്റേൺ സിനിമയായ 'മൊസഗല്ലക്കു മൊസഗാഡു'. 100 ദിവസമാണ് ചിത്രം അന്ന് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കൗബോയ് ചിത്രം കൂടിയായിരുന്നു 'മൊസഗല്ലക്കു മൊസഗാഡു'.

More about legend actor Krishna: ഘട്ടമനേനി ശിവരാമ കൃഷ്‌ണ മൂർത്തി എന്നറിയപ്പെടുന്ന കൃഷ്‌ണ ഏകദേശം 350ഓളം സിനിമകൾ ചെയ്‌തിട്ടുണ്ട്. 1960കളിൽ തെലുഗു സിനിമയിലെ സൂപ്പർ താരങ്ങളില്‍ ഒരാളായിരുന്നു കൃഷ്‌ണ. അഭിനേതാവ് മാത്രമായിരുന്നില്ല, സംവിധായകനും നിര്‍മാതാവും കൂടിയായിരുന്നു അദ്ദേഹം. 2009ൽ അദ്ദേഹത്തിന് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു.

1965ല്‍ അദുർതി സുബ്ബ റാവുവിന്‍റെ റൊമാന്‍റിക് ചിത്രം 'തേനേ മനസുലു'വിലൂടെയാണ് അദ്ദേഹം തെലുഗു സിനിമയിലെത്തുന്നത്. 'ഗുഡാചാരി 116' എന്ന ചിത്രത്തിലൂടെ അദ്ദേഹം സൂപ്പര്‍താര പദവിയിലും എത്തി. 2016ല്‍ പുറത്തിറങ്ങിയ ശ്രീ ശ്രീ (2016) ആണ് അവസാന ചിത്രം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് 2022 നവംബർ 15ന് ഹൈദരാബാദിൽ വെച്ചായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

Also Read: അച്ഛന്‍റെ ജന്മദിനത്തില്‍ SSMB 28 ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി മഹേഷ് ബാബു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.