അന്തരിച്ച പിതാവിന്‍റെ ജന്മദിനത്തില്‍ തന്‍റെ പുതിയ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ച് തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബു. എസ്എസ്എംബി 28 എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്‌റ്ററാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പുതിയ സിനിമയുടെ പോസ്‌റ്റര്‍ അച്ഛന്‍ കൃഷ്‌ണയ്‌ക്ക് സമര്‍പ്പിച്ച് കൊണ്ടാണ് മഹേഷ് ബാബു ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്.
-
Today is all the more special! This one's for you Nanna ❤️❤️❤️ pic.twitter.com/HEs9CpeWvY
— Mahesh Babu (@urstrulyMahesh) May 31, 2023 " class="align-text-top noRightClick twitterSection" data="
">Today is all the more special! This one's for you Nanna ❤️❤️❤️ pic.twitter.com/HEs9CpeWvY
— Mahesh Babu (@urstrulyMahesh) May 31, 2023Today is all the more special! This one's for you Nanna ❤️❤️❤️ pic.twitter.com/HEs9CpeWvY
— Mahesh Babu (@urstrulyMahesh) May 31, 2023
എസ്‌എസ്‌എംബി 28ലെ പോസ്‌റ്ററില്‍ താരത്തിന്‍റെ പിതാവ് കൃഷ്‌ണയേയും കാണാം. 'ഇന്ന് വളരെ പ്രത്യേകത ഉള്ള ദിനമാണ്! നിങ്ങൾ ഇത് അർഹിക്കുന്നു, നാനാ.' -ഇപ്രകാരമാണ് ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് മഹേഷ് ബാബു ട്വിറ്ററില്‍ കുറിച്ചത്. ഒരു പോരിന് തയ്യാറെടുക്കുന്ന മഹേഷ് ബാബുവിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. സൂപ്പർസ്‌റ്റാര്‍ കൃഷ്‌ണയുടെ ജന്മവാർഷിക ദിനത്തില്‍ ടൈറ്റിലും, ഫസ്‌റ്റ് ലുക്ക് ടീസറും പുറത്തുവിടുമെന്നാണ് സൂചന. ഈ വേളയില്‍ തന്‍റെ പിതാവിനെ അനുസ്‌മരിച്ച് താരം ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
-
Superstar @UrstrulyMahesh heartfelt note to SUPERFANS about the Evergreen Superstar Krishna garu & #MosagallakuMosagadu4K Re- Release 🐎#SSKForever#SuperStarKrishna #SSMB pic.twitter.com/KCkEUlJq7e
— Suresh Goud (@SureshPRO_) May 31, 2023 " class="align-text-top noRightClick twitterSection" data="
">Superstar @UrstrulyMahesh heartfelt note to SUPERFANS about the Evergreen Superstar Krishna garu & #MosagallakuMosagadu4K Re- Release 🐎#SSKForever#SuperStarKrishna #SSMB pic.twitter.com/KCkEUlJq7e
— Suresh Goud (@SureshPRO_) May 31, 2023Superstar @UrstrulyMahesh heartfelt note to SUPERFANS about the Evergreen Superstar Krishna garu & #MosagallakuMosagadu4K Re- Release 🐎#SSKForever#SuperStarKrishna #SSMB pic.twitter.com/KCkEUlJq7e
— Suresh Goud (@SureshPRO_) May 31, 2023
12 വർഷങ്ങള്‍ക്ക് ശേഷം മഹേഷ് ബാബുവും സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അത്താടു, ഖലേജ എന്നീ ബോക്‌സോഫിസ് വിജയങ്ങൾക്ക് ശേഷം മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും ഇത് മൂന്നാം തവണയാണ് എസ്എസ്‌എംബി 28ല്‍ ഒന്നിച്ചെത്തുന്നത്.
Also Read: ബൈസെപ്‌സ് ചിത്രം പങ്കുവച്ച് മഹേഷ് ബാബു; പ്രതികരിച്ച് ഭാര്യ നമ്രത ശിരോദ്‌കര്‍
ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ് തമൻ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. സംക്രാന്തി ദിനത്തോടനുബന്ധിച്ച് ജനുവരി 13, 2024നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കൃഷ്‌ണയുടെ ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി, താരം അഭിനയിച്ച മെഗാഹിറ്റ് ചിത്രം 'മൊസഗല്ലക്കു മൊസഗാഡു' ഇന്ന് (മെയ് 31) തിയേറ്ററുകളിൽ റീ റിലീസ് ചെയ്യും.. 4K വീഡിയോ റെസലൂഷനിലാണ് ചിത്രം റി റീലിസിനെത്തിയിരിക്കുന്നത്.
1971 ഓഗസ്‌റ്റ് 27നാണ് 'മൊസഗല്ലക്കു മൊസഗാഡു' പുറത്തിറങ്ങിയത്. അന്ന് തെലുഗുവിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ചിത്രം മാറിയിരുന്നു. 100 ദിവസമാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്. ഇത് ഒരു ആക്ഷൻ വെസ്‌റ്റേൺ സിനിമയാണ്. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കൗബോയ് ചിത്രം കൂടിയാണിത്. ഈ സിനിമയിലൂടെ കൃഷ്‌ണ ഇന്ത്യയില്‍ മാത്രമല്ല ലോകമൊട്ടാകെ പുതിയൊരു ട്രെന്‍ഡിന് തുടക്കം കുറിച്ചു.
ഘട്ടമനേനി ശിവരാമ കൃഷ്‌ണ മൂർത്തി എന്നാണ് കൃഷ്‌ണയുടെ മുഴുവൻ പേര്. 1960കളിൽ തെലുഗു സിനിമയിലെ സൂപ്പർ താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. അഭിനേതാവ് മാത്രമായിരുന്നില്ല, സംവിധായകനും നിര്‍മാതാവും കൂടിയായിരുന്നു അദ്ദേഹം. ഏകദേശം 350ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1965ല്‍ പുറത്തിറങ്ങിയ 'തേനേ മനസുലു' ആയിരുന്നു അദ്ദേഹത്തെ നായക പദവിയില്‍ എത്തിച്ച ചിത്രം. 'ഗുഡാചാരി 116' എന്ന സിനിമയിലൂടെ സൂപ്പര്‍താര പദവിയിലും എത്തി. ശ്രീ ശ്രീ (2016) ആണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം.
Also Read: മഹേഷ് ബാബു ചിത്രത്തിലൂടെ ജയറാം വീണ്ടും തെലുഗുവില്‍, ലൊക്കേഷന്‍ സ്റ്റില്ലുമായി താരം